ദിലീപിനെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിക് അബുവിന് ദിലീപ് ഫാന്‍സിന്റെ പൊങ്കാല; തനിക്കും ഭാര്യയ്ക്കും ഡേറ്റ് നല്‍കാത്തതാണ് നീരസത്തിന് കാരണമെന്ന് എല്ലാവരും അറിയട്ടെ എന്ന് കുറിപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 13.09.2017) ദിലീപിനെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിക് അബുവിന് ദിലീപ് ഫാന്‍സിന്റെ പൊങ്കാല. തനിക്കും ഭാര്യയ്ക്കും ഡേറ്റ് നല്‍കാത്തതാണ് നീരസത്തിന് കാരണമെന്ന് എല്ലാവരും അറിയട്ടെ എന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് ദിലീപ് ഫാന്‍സിന്റെ പ്രതികരണം.

കഴിഞ്ഞദിവസം ആഷിക് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നടിആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ രൂക്ഷമായി വിമര്‍ശിക്കുകയും ദിലീപിനെ പിന്തുണച്ച് സംസാരിച്ച ശ്രീനിവാസനുള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെ പരിഹസിക്കുകയും ചെയ്തിരുന്നു. അതിനെതിരെയാണ് ആഷിക്കിനെതിരെയുള്ള ദിലീപ് ഫാന്‍സിന്റെ പൊങ്കാല.

 ദിലീപിനെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിക് അബുവിന് ദിലീപ് ഫാന്‍സിന്റെ പൊങ്കാല; തനിക്കും ഭാര്യയ്ക്കും ഡേറ്റ് നല്‍കാത്തതാണ് നീരസത്തിന് കാരണമെന്ന് എല്ലാവരും അറിയട്ടെ എന്ന് കുറിപ്പ്

ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ റിയാസ് ഖാനാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആഷികിന് മറുപടി നല്‍കിയത്. ദിലീപിന് തന്നോടുള്ള വിരോധത്തിന് കാരണം മഞ്ജു വാര്യരെ നായികയാക്കി റാണി പദ്മിനി ചെയ്തതാണെന്ന ആഷികിന്റെ ആരോപണത്തെ തെളിവുകളോടെ ശക്തമായി എതിര്‍ക്കുന്നുമുണ്ട് ഈ കുറിപ്പില്‍.

കുറിപ്പ് ഇങ്ങനെയാണ്;

ശ്രീ. ആഷിക് അബു,

'അരിയെത്ര പയറഞ്ഞാഴി ' എന്ന താങ്കളുടെ മറുപടി കണ്ടു. അല്ലെങ്കില്‍ 'ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുക' എന്ന പഴഞ്ചൊല്ലിന്റെ ഉദാഹരണമായും ഇതിനെ വിശേഷിപ്പിക്കാം.
ഞങ്ങളുന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി താങ്കള്‍ പറഞ്ഞ സിനിമയ്ക്ക് ആളേകേറ്റുന്ന പരിപാടി ഇപ്പൊഴുമുണ്ടൊ?

സാള്‍ട്ട് ന്‍ പെപ്പറും, മഹേഷിന്റെ പ്രതികാരത്തിനും മാത്രമെ താങ്കള്‍ അറിയാവുന്ന പണി എടുത്തീട്ടുള്ളെന്നും മനസ്സിലായി താങ്കളുടെ മറ്റു സിനിമകള്‍ക്ക് ടിക്കറ്റ് കൊടുത്തവര്‍ വലിച്ചുകീറി മുഖത്തെറിഞ്ഞീട്ടുണ്ടാവും, അതുകൊണ്ടാവാം അതൊക്കെ എട്ടിനും മുകളില്‍ കയറിപ്പൊട്ടിയത്?

ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായതിന്റെ ചരിത്രം ഇയാള്‍ അന്വേഷിക്കേണ്ട, പിന്നെ തങ്കള്‍ക്ക് ദിലീപിനോടുള്ള വിരോധത്തിന്റെ കഥ എന്താണെന്ന് ഞങ്ങള്‍ക്കറിയാം. അത് കഴിഞ്ഞ കുറിപ്പില്‍ പറയണമെന്ന് കരുതിയതാണു, പക്ഷെ മാന്യമായ രീതിയില്‍ മറുപടി അര്‍ഹിക്കുന്നയാളാണു താങ്കള്‍ എന്നു തോന്നിയത് കൊണ്ട് പറഞ്ഞില്ല,

ദിലീപിന്റെ മുന്‍ഭാര്യയെ നായികയാക്കി സിനിമയെടുത്തതുകൊണ്ടാണ് അദ്ദേഹത്തിന് താങ്കളോട് നീരസം ഉണ്ടായതെന്നും അത് റാണി പദ്മിനി എന്ന താങ്കളുടെ സിനിമയ്ക്കു ശേഷമായിരിക്കുമെന്നും അത് തികച്ചും മാനുഷികമാണെന്നും താങ്കള്‍ പറയുന്നു.'എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ' എന്ന് കള്ളന്‍ പറയുന്നപോലെയല്ലേ സംവിധായകാ ഇത് ?! ദിലീപിന് താങ്കളോട് നീരസമുണ്ടെന്നു ആരാണ് പറഞ്ഞത് ? ദിലീപേട്ടന്‍ എപ്പോഴെങ്കിലും പറഞ്ഞോ ? എന്റെ മറുപടിയില്‍ എവിടെയെങ്കിലും അങ്ങനെ ആരോപണം ഉന്നയിച്ചോ ഇല്ലല്ലോ ?! നീരസം താങ്കള്‍ക്കാണ് സുഹൃത്തേ. അത് കുറേനാളുകളായി പൊതുസമൂഹം കാണുന്നുമുണ്ട്.
ഇത് ജയിലില്‍ കിടക്കുന്ന ആ മനുഷ്യന്റെ തലയില്‍ വെറുതെ കൊണ്ട് ചാര്‍ത്തല്ലേ. അദ്ദേഹത്തിന് പ്രതികരിക്കാന്‍ സാധിക്കാത്തതുകൊണ്ടു താങ്കളെപോലെയുള്ള മഹാന്മാരും മാധ്യമങ്ങളും ആവര്‍ത്തിക്കുന്ന നുണകള്‍ പൊതുജനം വെള്ളം തൊടാതെ വിഴുങ്ങുമെന്നു കരുതരുത് ശ്രീ.അബു. താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് ദിലീപേട്ടനോടുള്ള താങ്കളുടെ വൈരാഗ്യത്തിന് കാരണം എന്തെന്ന് പൊതുജനം അറിയട്ടെ. ഇതില്‍ ഏതാണ് ശരിയെന്നു ജനം തീരുമാനിക്കട്ടെ.

ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്ക് താങ്കളുടെ നായികയായ നായിക സ്വന്തം ഭര്‍ത്താവിനു വേണ്ടി ദിലീപേട്ടനോട് ഒരു ഡേറ്റ് ചോദിച്ചിരുന്ന്, തങ്ങളുടെ സ്വന്തം ബാനറില്‍ നിര്‍മ്മിക്കാനാണെന്നും പറഞ്ഞത് ഓര്‍മ്മയുണ്ടോ? സ്വന്തം ബാനറില്‍ ദാരിദ്ര്യ സിനിമകളും, മറ്റു ബാനറുകള്‍ക്കു കീഴില്‍ നിയന്ത്രണമില്ലാത്ത ബഡ്ജറ്റിലും സിനിമയെടുക്കുന്ന താങ്കളുടെ ആ താല്‍പര്യം ദിലീപേട്ടന്‍ മുളയിലേ നുള്ളി അതിനുശേഷമല്ലെ സുഹൃത്തെ താങ്കള്‍ റാണി പത്മിനി എടുത്ത് വാശി തീര്‍ത്തത്? അപ്പൊ ഇതിലേതാ ആദ്യം സംഭവിച്ചത്?

ഞാനും സഖാവ് പിണറായി വിജയന്‍ എന്ന നേതാവില്‍, ഭരണാധികാരിയില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് കാരന്‍ തന്നെയാണ്. ഞാനും അദ്ദേഹത്തില്‍ വിശ്വസിക്കുന്നു, നിങ്ങളെപ്പോലുള്ളവര്‍ക്ക് എക്കാലത്തും അദ്ദേഹത്തിനു മുന്നില്‍ നിന്ന് സത്യം മറച്ചു പിടിക്കാനാവില്ലെന്ന്.

അതുകൊണ്ട് എന്തുപറഞ്ഞാലും ഏതു പറഞ്ഞാലും പിണറായി വിജയന്റെ പേര് പറഞ്ഞു കാറല്‍ മാര്‍ക്‌സിലും വലിയ കമ്മ്യൂണിസ്റ്റുകാരന്‍ കളിക്കുന്ന താങ്കളുടെ കളിയും നിര്‍ത്താന്‍ സമയമായി. അദ്ദേഹം താങ്കളുടെ കളിപ്പിള്ളയോ കുടുംബ സ്വത്തോ അല്ല. അദ്ദേഹം മൊത്തം മലയാളികളുടെയും മുഖ്യമന്ത്രിയാണ് സ്വത്താണ്. അത് മറക്കരുത്.



Also Read: ഗോവ വിമാനത്താവളത്തില്‍ അഞ്ചുകിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍കോട് സ്വദേശിയായ ഒരു പ്രതി കൂടി കസ്റ്റംസ് പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi,  Kerala, News, Dileep, Actress, Attack, Cinema, Ashiq Abu, Facebook post, Dileep fans against Aashiq Abu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script