മകളെ കയ്യിലെടുത്തു നില്‍ക്കുന്ന ദിലീപ്; മഹാലക്ഷ്മിയുടെ മുഖം കാണാനാകാത്ത നിരാശയില്‍ ആരാധകര്‍
Mar 2, 2021, 11:44 IST
കൊച്ചി: (www.kvartha.com 02.03.2021) ദിലീപ് കാവ്യ മാധവന്‍ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ഒരു ഫോടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മകളെ കയ്യിലെടുത്തു നില്‍ക്കുന്ന ദിലീപാണ് ഫോടോയിലുളളത്. തൊട്ടടുത്തായി കാവ്യയുമുണ്ട്. പക്ഷേ ഫോടോയില്‍ മഹാലക്ഷ്മിയുടെ മുഖം കാണാനാവില്ല. എവിടെ വച്ചാണ് ചിത്രം പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല.
ഏറെ മാസങ്ങള്‍ക്കുശേഷം മഹാലക്ഷ്മിയുടെ ഫോടോ കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ദിലീപിന്റെയും കാവ്യയുടെയും ആരാധകര്‍. എങ്കിലും മഹാലക്ഷ്മിയുടെ മുഖം കാണാന്‍ കഴിയാത്തതിലുളള നിരാശയും ആരാധകര്‍ കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. അതുപോലെ മീനാക്ഷി എവിടെയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് 'മൈ സാന്റാ'യുടെ ഫോടോഷൂടിനിടയില്‍ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററില്‍ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Mollywood, Actor, Actress, Dileep, Kavya Madhavan, Daughter, Dileep and Kavya Madhavan with Mahalakshmi Dileep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.