ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് ഷൂവിനുള്ളില്‍ ഒളിപ്പിച്ചാണെന്ന് വിഷ്ണു

 


തിരുവനന്തപുരം: (www.kvartha.com 26.06.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്കായി ജയിലില്‍ മൊബൈല്‍ ഫോണെത്തിച്ചത് സഹതടവുകാരന്‍ വിഷ്ണു. ഇതിനായി പുതിയ ഷൂ വാങ്ങി അതിന്റെ അടിഭാഗം മുറിച്ച് മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കുകയും പിന്നീട് ഷൂ സുനിക്ക് കൈമാറുകയായിരുന്നുവെന്നും കഴിഞ്ഞദിവസം അറസ്റ്റിലായ വിഷ്ണു പോലീസില്‍ മൊഴി നല്‍കി. ഈ മൊബൈലില്‍നിന്നാണ് സുനി ദിലീപിന്റെ മാനേജരെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.

കേസില്‍ ദിലീപിന്റെ പേര് പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്നാണ് കഴിഞ്ഞദിവസം ദിലീപും നാദിര്‍ഷായും കൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് രണ്ടുമാസം മുമ്പുതന്നെ ദിലീപും നാദിര്‍ഷായും പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞദിവസമാണ് പോലീസ് ഇക്കാര്യത്തില്‍ നടപടി എടുത്തതും മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയതും. ഏപ്രില്‍ മാസത്തിലാണ് ദിലീപിന്റെ മാനേജര്‍ അപ്പുണിക്കും സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയ്ക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി ഫോണ്‍ സന്ദേശമെത്തിയത്.

ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് ഷൂവിനുള്ളില്‍ ഒളിപ്പിച്ചാണെന്ന് വിഷ്ണു

ജയിലില്‍നിന്ന് പള്‍സര്‍ സുനി തന്നെയാണ് ഇവരെ വിളിച്ചിരുന്നത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതു നടന്‍ ദിലീപാണെന്നു പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താന്‍ വന്‍തുക വാഗ്ദാനം ലഭിച്ചതായാണ് സംഭാഷണത്തിലെ വെളിപ്പെടുത്തല്‍. കൂടാതെ ദിലീപിനായെഴുതിയ കത്ത് വായിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ദിലീപ് പോലീസില്‍ പരാതി നല്‍കിയത്.

ദിലീപ് പണം നല്‍കിയില്ലെങ്കിലും സാരമില്ല തങ്ങള്‍ക്ക് സിനിമാ മേഖലയിലുള്ള നടീ- നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനെ കേസില്‍ കുടുക്കാന്‍ കോടിക്കണക്കിന് രൂപ വാഗ് ദാനം ചെയ്തുവെന്നും ഇവര്‍ പറയുന്നുണ്ട്. കത്തും ടെലിഫോണ്‍ സംഭാഷണവും പുറത്തുവന്നതിനെ തുടര്‍ന്ന് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു.

വിഷ്ണു മാല പൊട്ടിക്കല്‍ പരമ്പര കേസുകളിലെ പ്രതിയെന്നാണ് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നത്. ചില ചെറുകിട ക്വട്ടേഷന്‍ ഇടപാടുകളും ഇയാള്‍ നടത്തിയിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട് . സിനിമാ മേഖലയിലും ചില അടുപ്പക്കാരുള്ള വിഷ്ണുവിന്, പള്‍സര്‍ സുനിയുമായി ജയിലിലെത്തുന്നതിനു മുന്‍പേ പരിചയമുണ്ടായിരുന്നതായും സൂചനയുണ്ട്.

Also Read:
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍; കത്തിവാള്‍ കണ്ടെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Did Pulsar Suni write to Dileep seeking help, Police, Media, Complaint, Threatened, News, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia