ചാപ്പക്കിന്റെ ചിത്രീകരണ വേളയില്‍ പൊട്ടിക്കരഞ്ഞ് ദീപിക പദുകോണ്‍

 


മുംബൈ: (www.kvartha.com 01.06.2019) വിവാഹ ശേഷം ബോളിവുഡ് താരം ദീപിക പദുകോണ്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ചാപ്പക്ക്. ആസിഡ് ആക്രമണത്തില്‍ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ചാപ്പക്ക്.

ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ചാപ്പക്കിന്റെ ലോക്കേഷന്‍ വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന സംസാര വിഷയം. സിനിമയുടെ ആദ്യ ദിനങ്ങളിലെ ചിത്രീകരണത്തിനിടെ താരം പൊട്ടിക്കരഞ്ഞ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ ആദ്യ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായിക മേഘ്‌ന ഗുല്‍സാഗറിനു മുന്നിലായിരുന്നു ദീപിക പൊട്ടിക്കരഞ്ഞത്.

ചാപ്പക്കിന്റെ ചിത്രീകരണ വേളയില്‍ പൊട്ടിക്കരഞ്ഞ് ദീപിക പദുകോണ്‍

ചിത്രവുമായി ചേര്‍ന്ന് നില്‍ക്കുന്ന അടുത്ത വൃത്തങ്ങളാണ് സംഭവം പുറത്തു വിട്ടത്. ആദ്യ രംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി സംവിധായികയോടൊപ്പം സംസാരിച്ചിരിക്കവെയാണ് ദീപിക വികാരാധീനയായത്.

എന്നാല്‍ ഉടന്‍ തന്നെ ദീപിക ആത്മസംയമനം വീണ്ടെടുത്ത് ഷൂട്ടിങ്ങുമായി മുന്നോട്ട് പോകുകയായിരുന്നു. ചാപ്പക്കിന്റെ അഭിനയ നിമിഷങ്ങള്‍ ദീപികയെ പലപ്പോഴും വൈകാരികമായി ബാധിക്കാറുണ്ടായിരുന്നു എന്നും പറയുന്നുണ്ട് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Did Deepika Padukone break down on the first day of Chhapaak shoot?, Mumbai, News, Bollywood, Actress, Deepika Padukone, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia