അമല പോളും എഎല്‍ വിജയ്യും വിവാഹമോചിതരാകാന്‍ കാരണം നടന്‍ ധനുഷ് ആണെന്ന വെളിപ്പെടുത്തലുമായി പിതാവ് എഎല്‍ അഴകപ്പന്‍
Feb 2, 2020, 15:46 IST
ചെന്നൈ: (www.kvartha.com 02.02.2020) നടി അമല പോളും സംവിധായകന്‍ എഎല്‍ വിജയ്യും വിവാഹമോചിതരാകാന്‍ കാരണം നടന്‍ ധനുഷാണെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ് എഎല്‍ അഴകപ്പന്‍ രംഗത്ത്. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഴകപ്പന്റെ ഈ വെളിപ്പെടുത്തല്‍.
വിജയ്യുമായുള്ള വിവാഹശേഷം ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു അമല. എന്നാല്‍, അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അഴകപ്പന്‍ പറയുന്നു.
ധനുഷ് നിര്‍മിച്ച 'അമ്മ കണക്ക്' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. എന്നാല്‍ വിവാഹശേഷം താന്‍ അഭിനയിക്കുന്നില്ലെന്ന അമലയുടെ തീരുമാനം ധനുഷിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ ധനുഷ് അമല പോളിനെ നിര്‍ബന്ധിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. ഇതോടെ അമല സിനിമയില്‍ സജീവമാകാനും തുടങ്ങി. ഇതാണ് വിജയ്‌യും അമലയും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടാനുള്ള പ്രധാന കാരണമെന്നും അഴകപ്പന്‍ പറയുന്നു. അഴകപ്പന്റെ വെളിപ്പെടുത്തലുകള്‍ കോളിവുഡില്‍ വന്‍ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
നേരത്തെയും വിജയ്‌യും അമലയും വേര്‍പിരിഞ്ഞതിനുള്ള കാരണങ്ങള്‍ നിരത്തി അഴകപ്പന്‍ രംഗത്തെത്തിയിരുന്നു. വിവാഹശേഷം അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് അഴകപ്പന്‍ അമലയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലുള്ള വിവാഹബന്ധം തകരാന്‍ കാരണമെന്നും അഴകപ്പന്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍, വിവാഹമോചനത്തിനുള്ള കാരണം വ്യക്തമാക്കി അമല പോളും വിജയ്‌യും നേരത്തെ രംഗത്തെത്തിയിരുന്നു.
അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എഎല്‍ വിജയ് പറഞ്ഞിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും, താന്‍ എത്രമാത്രം ബഹുമാനത്തോടെയാണ് സ്ത്രീകളെ കാണുന്നതെന്ന്. അഭിനയം തുടരണമെന്ന് അമല ആവശ്യപ്പെട്ടപ്പോഴോക്കെ തന്റെ കഴിവിന്റെ പരമാവധി ഞാന്‍ അവരെ പിന്തുണച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അമല അഭിനയം തുടര്‍ന്നിരുന്നു. അമലയെ അഭിനയത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ താനും കുടുംബവും ശ്രമിച്ചെന്ന ആരോപണം പൂര്‍ണമായും തെറ്റാണെന്നും വിജയ് പറഞ്ഞിരുന്നു.
സത്യസന്ധതയും വിശ്വാസവുമാണ് വിവാഹബന്ധത്തിന്റെ അടിത്തറ. ഇതില്‍ പൊള്ളലുണ്ടായാല്‍ ബന്ധത്തിന് അര്‍ത്ഥമില്ലാതെയാകും. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് ഞാന്‍. അമലയുമായുള്ള വിവാഹമോചനം മാത്രമായിരുന്നു ഏകവഴി. എന്നാല്‍, അമലയുമായുള്ള ബന്ധം ഇത്തരത്തില്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2011ല്‍ അമല പോള്‍ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകള്‍ എന്ന ചിത്രം സംവിധാനം ചെയ്തത് എ എല്‍ വിജയ്യായിരുന്നു. 2013ല്‍ ഇളയദളപതി വിജയിയെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത 'തലൈവ' എന്ന ചിത്രത്തിലും അമലയായിരുന്നു നായിക.
നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ജൂണ്‍ 12നായിരുന്നു ഇരുവരുടേയും വിവാഹം. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2017ല്‍ ഇരുവരും വിവാഹമോചിതരായി. അമല പോളുമായുളള വിവാഹമോചനത്തിനുശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു.
Keywords: Dhanush was the reason for Amala Paul and AL Vijay's divorce: Azhagappan makes revelations about his son's breakup, Chennai, News, Cinema, Actress, Director, Marriage, Allegation, Actor, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.