OTT Release | ഡബിള്‍ റോളില്‍ രവി തേജയും പ്രതിനായകനായി ജയറാമും നേര്‍ക്കുനേര്‍; ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന 'ധമാക്ക' ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു

 



ചെന്നൈ: (www.kvartha.com) ഡിസംബര്‍ 23 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട രവി തേജ നായകനാവുന്ന തെലുങ്ക് ചിത്രം ധമാക്ക ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയുള്ള സ്ട്രീമിംഗ് ഞായറാഴ്ച (22.01.2023) ആരംഭിക്കും. 

രവി തേജ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്. തികച്ചും വ്യത്യസ്തരാണ് രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. ഒന്ന് തൊഴില്‍ രഹിതനായ ഒരാളും മറ്റൊന്ന് ഒരു കോര്‍പറേറ്റ് കംപനിയുടെ ഉടമയുമാണ്. 

ചിത്രത്തില്‍ ശ്രീലീലയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയും പ്രണയിക്കുന്ന കഥാപാത്രമാണ് ഇത്. കൂടാതെ സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

OTT Release | ഡബിള്‍ റോളില്‍ രവി തേജയും പ്രതിനായകനായി ജയറാമും നേര്‍ക്കുനേര്‍; ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന 'ധമാക്ക' ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു


ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. റാം പൊതിനേനി നായകനായ ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം ത്രിനാഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Keywords:  News,chennai,Entertainment,Actor,Actress,Cinema,Theater,Top-Headlines,Latest-News,Social-Media, Dhamaka Telugu movie ott release on netflix
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia