നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.12.2021) നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡെല്‍ഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡെല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

എ ഡി ജി പി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം സിറ്റി പൊലീസ് കമിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന്‍ ശങ്കര്‍ എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Aster_MIMS

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അകൗണ്ടുണ്ടാക്കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടി ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ് കമിഷണര്‍ ടി ശ്യാംലാല്‍, ഇന്‍സ്പെക്ടര്‍ എസ് പി പ്രകാശ്, എസ് ഐ ആര്‍ ആര്‍ മനു, പൊലീസ് ഉദ്യോഗസ്ഥരായ വി എസ് വിനീഷ്, എ എസ് സമീര്‍ഖാന്‍, എസ് മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു.

Keywords:  Delhi native held for circulating morphed pictures of actress, Thiruvananthapuram, News, Actress, Complaint, Arrested, Police, Cinema, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia