'ചന്ദനമഴ' സീരിയലിനെ കളിയാക്കി വീഡിയോ: ഗായത്രി സുരേഷിന് മറുപടിയുമായി ഗായത്രി അരുണ്‍
Jul 27, 2016, 14:00 IST
(www.kvartha.com 27.07.2016) സീരിയലുകളെ പരിഹസിക്കുന്നത് ശരിയല്ലെന്ന് പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗായത്രി അരുണ്‍.
അടുത്തിടെ സീരിയലുകളെ കളിയാക്കി യുവനടിയും സുഹൃത്തുക്കളും പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സീരിയലുകളിലേത് അതിഭാവുകത്വം നിറഞ്ഞ അഭിനയമാണെന്നും യാഥാര്‍ഥ്യം തൊട്ടു തുളുമ്പാത്തതാണെന്നുമായിരുന്നു വിഡിയോയില്‍ പറയുന്നത്. എന്നാല്‍ വിഡിയോ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി .
ഒരേ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഇത്തരത്തില്‍ പരിഹസിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്നായിരുന്നു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് ഗായത്രി പറഞ്ഞത്. സീരിയലുകളിലും വളരെ ആത്മാര്‍ഥമായി കഷ്ട്ടപ്പെട്ടു തന്നെയാണ് അഭിനയിക്കുന്നത്. ഒരു പ്രൊഫഷനെയും കുറച്ചു കാണുന്നത് ശരിയായ രീതിയായി തോന്നുന്നില്ല. ഓരോന്നിനും ഓരോ പാറ്റേണ്‍ ആണുള്ളതെന്നു മനസിലാക്കണം.
ഒന്നോ രണ്ടോ സിനിമകള്‍ ചെയ്തതിന്റെ ബലത്തില്‍ സീരിയലുകളെ താഴ്ത്തിക്കെട്ടുന്നതു ശരിയല്ലെന്ന് പറഞ്ഞ താരം നാളെ ചിലപ്പോള്‍ അവര്‍ക്കും സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചേക്കാമെന്നും പറയുന്നു. ആരെയും പേരെടുത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയ രംഗത്തുള്ളവര്‍ തന്നെ കളിയാക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്രയും പറയുന്നതെന്നും ഗായത്രി വ്യക്തമാക്കി.
സിനിമകളിലേതു പോലെ സീരിയലുകളും നല്ല സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. അതു കാണാന്‍ ഇഷ്ടമില്ലാത്തവര്‍ ദയവു ചെയ്ത് ഉപേക്ഷിക്കുകയാണു വേണ്ടതെന്നും ഇതു തങ്ങളുടെ തൊഴിലാണെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Deepthi IPS lashes out at Gayathri Suresh for mocking serial actresses, Friends, Criticism, Facebook, Cinema, Television, Entertainment, Kerala.
അടുത്തിടെ സീരിയലുകളെ കളിയാക്കി യുവനടിയും സുഹൃത്തുക്കളും പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സീരിയലുകളിലേത് അതിഭാവുകത്വം നിറഞ്ഞ അഭിനയമാണെന്നും യാഥാര്‍ഥ്യം തൊട്ടു തുളുമ്പാത്തതാണെന്നുമായിരുന്നു വിഡിയോയില്‍ പറയുന്നത്. എന്നാല്‍ വിഡിയോ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി .
ഒരേ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഇത്തരത്തില്‍ പരിഹസിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്നായിരുന്നു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് ഗായത്രി പറഞ്ഞത്. സീരിയലുകളിലും വളരെ ആത്മാര്‍ഥമായി കഷ്ട്ടപ്പെട്ടു തന്നെയാണ് അഭിനയിക്കുന്നത്. ഒരു പ്രൊഫഷനെയും കുറച്ചു കാണുന്നത് ശരിയായ രീതിയായി തോന്നുന്നില്ല. ഓരോന്നിനും ഓരോ പാറ്റേണ്‍ ആണുള്ളതെന്നു മനസിലാക്കണം.
സീരിയലും സിനിമയും നാടകവുമൊക്കെ അവതരിപ്പിക്കുന്നത് വ്യത്യസ്തമായിട്ടാണ്. അഭിനേതാക്കള്‍ തന്നെ അതു മനസിലാക്കുന്നില്ലെങ്കില്‍ പിന്നെ ഫേസ്ബുക്കില്‍ ചീത്തവിളിക്കുന്ന സാധാരണക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ എന്നും ഗായത്രി ചോദിക്കുന്നു
ഒന്നോ രണ്ടോ സിനിമകള്‍ ചെയ്തതിന്റെ ബലത്തില്‍ സീരിയലുകളെ താഴ്ത്തിക്കെട്ടുന്നതു ശരിയല്ലെന്ന് പറഞ്ഞ താരം നാളെ ചിലപ്പോള്‍ അവര്‍ക്കും സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചേക്കാമെന്നും പറയുന്നു. ആരെയും പേരെടുത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയ രംഗത്തുള്ളവര്‍ തന്നെ കളിയാക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്രയും പറയുന്നതെന്നും ഗായത്രി വ്യക്തമാക്കി.
Keywords: Deepthi IPS lashes out at Gayathri Suresh for mocking serial actresses, Friends, Criticism, Facebook, Cinema, Television, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.