ട്രംപിന്റെ മകൾ ഇവാങ്ക പങ്കെടുക്കുന്ന വ്യവസായ സമ്മേളനത്തിൽ നിന്ന് നടി ദീപിക പദുക്കോൺ വിട്ടു നിൽക്കുന്നു, 'പത്മാവതി' വിഷയത്തിൽ ബി ജെ പിയുടെ നിലപാടിൽ അസ്വസ്ഥയായ താരം പരിപാടിയിൽ മോദി പങ്കെടുക്കുന്നതിലാണ് ഒഴിഞ്ഞ് നിൽക്കുന്നതെന്ന് സൂചന

 


ഹൈദരാബാദ്: (www.kvartha.com 22.112017) ‘പ​ത്മാ​വ​തി’​ക്കെ​തി​രെ ബി ജെ പി നേതാക്കളുടെ ഭീ​ഷ​ണി തു​ട​രു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ ചി​ത്ര​ത്തി​ൽ പ​ത്മാ​വ​തി​യാ​യി അ​ഭി​ന​യി​ക്കു​ന്ന ന​ടി ദീ​പി​ക പ​ദു​കോ​ൺ തീ​രു​മാ​നി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ൽ യു എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോണാള്‍ഡ് ട്രം​പി​​െൻറ മ​ക​ള്‍ ഇവാ​ങ്ക ട്രം​പ് ഉ​ള്‍പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന ഗ്ലോ​ബ​ല്‍ എ​ൻ​റ​ര്‍പ്ര​ണ​ര്‍ഷി​പ്​ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നാ​ണ് ദീ​പി​ക വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കി​ല്ലെ​ന്ന്​ ദീ​പി​ക അ​റി​യി​ച്ച​താ​യും കാ​ര​ണം വ്യ​ക്​​ത​മാ​ക്കി​യി​ല്ലെ​ന്നും തെ​ലുങ്കാ​ന സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റഞ്ഞു.

അ​തി​നി​ടെ, ചി​ത്ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഉ​ത്ത​ർ​​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആദിത്യനാഥ്​ രം​ഗ​ത്തു​വ​ന്നു. ആ​ർ​ക്കും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല. അ​ത്​ ഭസാലി​യോ മ​റ്റോ​രോ ആ​യാ​ലും. ഭ​ൻ​സാ​ലി​യു​ടെ ത​ല​ക്ക്​ വി​ല​യി​ട്ട​ത്​ കു​റ്റ​മാ​ണെ​ങ്കി​ൽ ചി​ത്ര​ത്തി​ലൂ​ടെ ജ​ന​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന്​ ഭ​ൻ​സാ​ലി​യും കു​റ്റ​ക്കാ​ര​നാ​ണെന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ട്രംപിന്റെ മകൾ ഇവാങ്ക പങ്കെടുക്കുന്ന വ്യവസായ സമ്മേളനത്തിൽ നിന്ന് നടി ദീപിക പദുക്കോൺ വിട്ടു നിൽക്കുന്നു, 'പത്മാവതി' വിഷയത്തിൽ ബി ജെ പിയുടെ നിലപാടിൽ അസ്വസ്ഥയായ താരം പരിപാടിയിൽ മോദി പങ്കെടുക്കുന്നതിലാണ് ഒഴിഞ്ഞ് നിൽക്കുന്നതെന്ന് സൂചന

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളെ നടൻ കമൽ ഹാസൻ അപലപിച്ചു. സിനിമയിലെ നായിക ദീപിക പദുകോണിന്റെ തല സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ ഇനാം നല്‍കുമെന്ന ഒരു ബി ജെ പി നേതാവിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു താരത്തിന്റെ പ്രതികരണം.

വ്യവസായ മേഖലയിലെ സ്ത്രീ സാന്നിധ്യം ഉറപ്പു വരുത്താനാണ് ഹൈദരാബാദിൽ വെച്ച്      ജി ഇ എസ് കൂടിക്കാഴ്ച നടത്തുന്നത്, പകുതിയിലേറെയും വനിതകൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 13 വയസുള്ള കുട്ടി മുതൽ 84 കാരിയായ വയോധിക വരെയുണ്ട് 150 രാജ്യങ്ങളിലുള്ള 1500 പേർ പങ്കെടുക്കുന്ന ഒത്തുചേരൽ നവംബർ 28 നാണ്.

Summary: Actress Deepika Padukone, who is at the centre of a row over "Padmavati", has pulled out of the Global Entrepreneurship Summit (GES), that will have US President Donald Trump's daughter Ivanka and Prime Minister Narendra Modi attend the inauguration on November 28.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia