പുതിയ ചിത്രം ഛപാക്കിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോണ്‍

 


മുംബൈ: (www.kvartha.com 10.12.2019) പുതിയ ചിത്രം ഛപാക്കിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോണ്‍. ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്രത്തോളം സ്പര്‍ശിച്ചുവെന്നും പറയുന്നതിനിടെയാണ് ദു:ഖം അടക്കാനാകാതെ ദീപിക പൊട്ടിക്കരഞ്ഞത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്.

ചിത്രത്തില്‍ മാല്‍തി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ഒപ്പം നിര്‍മാണ രംഗത്തേക്കുള്ള ദീപികയുടെ ചുവടുവയ്പും കൂടിയാണ് ഛപാക്കിലൂടെ. ആസിഡ് എറിഞ്ഞ കാമുകനെതിരായ നീതിക്ക് വേണ്ടിയുള്ള മാല്‍തിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആസിഡ് വില്‍പ്പന തടയാന്‍ നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങള്‍ ഇല്ലാത്തതും ചിത്രത്തില്‍ പ്രതിപാദിക്കുന്നു.

പുതിയ ചിത്രം ഛപാക്കിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോണ്‍

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി.

പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, 'സ്റ്റോപ്പ് സെയില്‍ ആസിഡ്' എന്ന സ്ഥാപനവും നടത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Deepika Padukone tears up at 'Chhapaak' trailer launch, calls it career's most special film,Mumbai, News, Cinema, Actress, Video, Deepika Padukone, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia