Video Song | ദീപിക പദുകോണിനൊപ്പം സ്‌റ്റൈലിഷ് ഗെറ്റപില്‍ ശാരൂഖ് ഖാനും: 'പഠാന്‍' വീഡിയോ സോംഗ് പുറത്തെത്തി; ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തില്‍ സ്പാനിഷ് വരികളും

 



മുംബൈ: (www.kvartha.com) ജനുവരി 25 ന് റിലീസ് ചെയ്യുന്ന 'പഠാന്‍' ചിത്രത്തിന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബോളിവുഡില്‍ ശാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമ കൂടിയാണ് പഠാന്‍. 

ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‌ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Video Song | ദീപിക പദുകോണിനൊപ്പം സ്‌റ്റൈലിഷ് ഗെറ്റപില്‍ ശാരൂഖ് ഖാനും: 'പഠാന്‍' വീഡിയോ സോംഗ് പുറത്തെത്തി; ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തില്‍ സ്പാനിഷ് വരികളും


സ്‌റ്റൈലിഷ് ഗെറ്റപില്‍ ശാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ശാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 

ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.  സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. 

2018 ല്‍ പുറത്തെത്തിയ സീറോയ്ക്ക് ശേഷം എസ് ആര്‍ കെ നായകനായി സ്‌ക്രീനിലെത്തുന്ന ചിത്രമാണിത്. ആക്ഷന്‍ ത്രിലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയേറ്ററുകളിലെത്തും. 



Keywords:  News,National,India,Mumbai,Entertainment,Cinema,Social-Media,Video,Song,Top-Headlines,Latest-News,Sharukh Khan,Deepika Padukone, Deepika Padukone, Shah Rukh Khan bring sizzle back in Pathaan song Besharam Rang, video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia