ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പമാണ് അവര്‍ നില്‍ക്കുന്നത്; 2011 മുതല്‍ അവരുടെ രാഷ്ട്രീയ ബന്ധം വ്യക്തമാണ്; ജെ എന്‍ യു ക്യാംപസില്‍ സന്ദര്‍ശനം നടത്തിയ നടി ദീപിക പദുക്കോണിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
Jan 10, 2020, 15:23 IST
ചെന്നൈ: (www.kvartha.com 10.01.2020) ജെ എന്‍ യു ക്യാംപസില്‍ സമരക്കാര്‍ക്ക് പിന്തുണ അറിയിച്ച് സന്ദര്‍ശനം നടത്തിയ നടി ദീപിക പദുക്കോണിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പമാണ് ദീപിക നില്‍ക്കുന്നതെന്ന് പറഞ്ഞ സ്മൃതി 2011 മുതല്‍ അവരുടെ രാഷ്ട്രീയ ബന്ധം വ്യക്തമാണെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ് ദീപികയെന്നും കുറ്റപ്പെടുത്തി.
മുന്‍പ് ഒരു അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്ന് ദീപിക പറയുന്നത് ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനിയുടെ ഈ വിമര്‍ശനം. 'വാര്‍ത്ത വായിക്കുന്നവര്‍ക്ക് എല്ലാം മനസ്സിലാകും, നിങ്ങള്‍ എവിടെയാണ് നിലനില്‍ക്കുന്നതെന്നും. ഓരോ സി ആര്‍ പി എഫ് ജവാനും കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നവര്‍ക്കൊപ്പമാണ് നിങ്ങള്‍ നില്‍ക്കുന്നത്. അത്തരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്' എന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
ജെ എന്‍ യുവില്‍ ഞായറാഴ്ചയുണ്ടായ അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പിന്തുണ പ്രഖ്യാപിച്ചാണ് ദീപിക ചൊവ്വാഴ്ച ക്യാംപസില്‍ എത്തിയത്. എന്നാല്‍ അവരുടെ പുതിയ സിനിമയുടെ പ്രോമോഷന് വേണ്ടിയാണിതെന്ന ആരോപണം ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Deepika Padukone knew she is standing with people who beat other girls: Smriti Irani reacts to the ‘Chhapaak’ actor's visit to JNU, chennai, News, Politics, Cinema, Actress, Deepika Padukone, Criticism, Minister, JNU, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.