ദീപിക പദുകോണിന് കാവലായി ജലാല്‍; താരത്തിന്റെ ബോഡി ഗാര്‍ഡിന് ലഭിക്കുന്ന ശമ്പളം കേട്ട് ഞെട്ടി ആരാധകര്‍

 


(www.kvartha.com 12/06/2020) തെന്നിന്ത്യന്‍ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദീപിക പദുകോണ്‍. ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യയില്‍ താരത്തിന് കൈ നിറയെ ആരാധകരുണ്ട്. നടിയായും മോഡലുമായി എല്ലാം തിളങ്ങുന്ന താരത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. 2007 ല്‍ ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓമിലൂടെ ബോളിവുഡിലെത്തിയ താരം തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആകെ ചര്‍ച്ച ചെയ്യുന്നത് ദീപിക ഇവിടെ പോയാലും കൂടെ ഉണ്ടാകുന്ന ഒരാളെ കുറിച്ചാണ്. അത് ദീപികയുടെ മാതാപിതാക്കളോ അല്ലെങ്കില്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗോ അല്ല. എന്നാല്‍ അത് ജലാല്‍ എന്ന് പേരുള്ള ബോഡി ഗാര്‍ഡ് ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദീപികയുടെ പെഴ്‌സണല്‍ ബോഡിഗാര്‍ഡായി ചുമതലയേറ്റ വ്യക്തിയാണ് ജലാല്‍. താരത്തിനൊപ്പം എല്ലായിടത്തും പ്രത്യക്ഷപ്പെടാറുള്ള ജലാല്‍ സമൂഹ മാധ്യമങ്ങളിലെ ഒരു കുഞ്ഞ് താരമാണ് ന്ന് തന്നെ പറയാം. ദീപികയുടെയും രണ്‍വീറിന്റെ വിവാഹവേളയില്‍ നിയമിച്ച സെക്യൂരിറ്റിയുടെ തലപ്പത്ത് ജലാലായിരുന്നു. ജലാലിനെ സ്വന്തം സഹോദരനെ പോലെയാണ് ദീപിക കാണുന്നത്. അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. 2017ല്‍ 80 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന ജലാലിന് ഇപ്പോള്‍ ഒരു കോടിയാണ് ശമ്പളം എന്നാണ് റിപ്പോര്‍ട്ട്.

ദീപിക പദുകോണിന് കാവലായി ജലാല്‍; താരത്തിന്റെ  ബോഡി ഗാര്‍ഡിന് ലഭിക്കുന്ന ശമ്പളം കേട്ട് ഞെട്ടി ആരാധകര്‍

 Keywords:  Deepika Padukone, Cinema, Actress, Bollywood, Salary, Deepika Padukone Fans are shocked to hear of the salary paid to the star's bodyguard
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia