തെലുങ്കുതാരം നാഗാര്‍ജുനയുടെ തെലങ്കാനയിലെ ഫാം ഹൗസില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

 


തെലങ്കാന: (www.kvartha.com 19.09.2019) തെലുങ്കുതാരം നാഗാര്‍ജുനയുടെ തെലങ്കാനയിലെ ഫാം ഹൗസില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ആറുമാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ പാപിറെഡ്ഡിഗുഡയിലെ ഫാം ഹൗസില്‍ ബുധനാഴ്ചയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പൂര്‍ണമായും അഴുകിയനിലയിലാണ്. കേശംപട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്. മൃതദേഹം സ്ഥലത്തുനിന്നും നീക്കം ചെയ്തു. മൃതദേഹത്തിന് ആറുമാസം പഴക്കമുണ്ടെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞ പോലീസ് ആത്മഹത്യ ചെയ്ത ആരുടെയെങ്കിലും മൃതദേഹമാകാം ഇതെന്നും അറിയിച്ചു.

  തെലുങ്കുതാരം നാഗാര്‍ജുനയുടെ തെലങ്കാനയിലെ ഫാം ഹൗസില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

40 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കൃഷിഭൂമിയാണ് നാഗാര്‍ജുനയ്ക്ക് ഇവിടെയുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി ഈ സ്ഥലം തരിശായി കിടക്കുകയാണ്. ഈ സ്ഥലത്ത് ജൈവകൃഷി തുടങ്ങാനായി കഴിഞ്ഞദിവസം നാഗാര്‍ജുന ഏതാനും ജോലിക്കാരെ പറഞ്ഞയച്ചിരുന്നു. ജോലിക്കാര്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണപ്പെട്ടത്.

ഉടന്‍തന്നെ ജോലിക്കാര്‍ വില്ലേജ് ഓഫീസറെ വിവരം അറിയിക്കുകയും അദ്ദേഹം പോലീസിനെ വിളിച്ച് സ്ഥലത്തെത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സംഭവത്തില്‍ സി ആര്‍ പി സി സെക്ഷന്‍ 174 പ്രകാരം കേസെടുത്ത പോലീസ് മൃതദേഹത്തെ തിരിച്ചറിയാനായി വില്ലേജില്‍ നിന്നും കഴിഞ്ഞ ആറുമാസത്തിനിടെ കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Decomposed dead body found in Telugu star Nagarjuna's Telangana farmhouse; investigation on, News, Dead Body, Actor, Cinema, National, Police, Probe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia