സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ സ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ്; തിരിച്ചറിഞ്ഞത് മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍
Jul 13, 2020, 13:38 IST
തിരുവനന്തപുരം: (www.kvartha.com 13.07.2020) കഴിഞ്ഞദിവസം എന്‍ ആര്‍ ഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം നടന്ന സ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി വെളിപ്പെടുത്തുന്നു. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് ഭീഷണി ഉയര്‍ന്നതായി സോബി പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സരിത്ത്. സരിത്തിനൊപ്പം സുഹൃത്ത് സ്വപ്‌ന സുരേഷിനേയും കഴിഞ്ഞദിവസം ബംഗളൂരുവില്‍ വെച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിരുന്നു.
2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. എന്നാല്‍ ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നുമായിരുന്നു സരിത്തിന്റെ മൊഴി. ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നതുവഴി 10 മുതല്‍ 15 ലക്ഷം വരെ കമ്മീഷന്‍ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചിരുന്നു.
Keywords: Death Of Balabhaskar: Kalabhavan Soby Makes Sensational Revelation, Thiruvananthapuram, News, Smuggling, Case, Arrested, Allegation, Music Director, Accidental Death, Cinema, Actor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.