ഹാപി ബെര്‍ത് ഡേ, ഐ ലവ് യു അച്ഛാ; ദിലീപിന് പിറന്നാള്‍ ആശംസകളുമായി മകള്‍ മീനാക്ഷി
Oct 27, 2021, 16:58 IST
കൊച്ചി: (www.kvartha.com 27.10.2021) നടന്‍ ദിലീപിന്റെ 53-ാം പിറന്നാള്‍ ദിനത്തില്‍ മകള്‍ മീനാക്ഷിയുടെ ആശംസകള്‍ ശ്രദ്ധേയമാകുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് മീനാക്ഷി അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ എടുത്തിരിക്കുന്ന ചിത്രം നല്‍കിയാണ് ആശംസകള്‍ അറിയിച്ചത്.
'ജന്മദിനാശംസകള്‍ അച്ഛാ... ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,' എന്നാണ് മീനാക്ഷിയുടെ ആശംസ.
മിമിക്രി വേദികളില്‍ നിന്നും കടന്നുവന്ന് മലയാളസിനിമയില്‍ സഹസംവിധായകനായി തുടങ്ങി പിന്നീട് മുന്‍നിര നായകനായി മാറിയ കലാകാരനാണ് ദിലീപ്. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കാമറയ്ക്ക് മുന്നിലെത്തുന്നത്.
പിന്നീടിങ്ങോട്ട് മലയാളികളെ ചിരിപ്പിച്ച ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു. നാദിര്‍ഷ നായകനാവുന്ന 'കേശു ഈ വീടിന്റെ നാഥന്‍' ആണ് ഇനി റിലീസ് കാത്തിരിക്കുന്ന ദിലീപ് ചിത്രങ്ങളിലൊന്ന്.
Keywords: Daughter Meenakshi birthday wishes to Dileep, Kochi, News, Birthday Celebration, Dileep, Actor, Cinema, Daughter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.