ദംഗല്‍ നടിയുടെ കാർ തടാകത്തിലേക്ക് മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴക്ക്
Jun 10, 2017, 16:43 IST
ശ്രീനഗർ: (www.kvartha.com 10.06.2017) ആമിർഖാന്റെ ദംഗല്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത സൈറ വസീറിൻറെ കാർ വെള്ളത്തിലേക്ക് മറിഞ്ഞു. എന്നാൽ നടി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർക്കും കൂടെയുള്ള യാത്രക്കാർക്കും സാരമായി പരിക്കേറ്റു. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വെച്ച് വ്യാഴാഴ്ചയായിരുന്നു അപകടം.
അമിത വേഗതയിൽ പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ ഉടൻ തന്നെ തടാകത്തിലേക്ക് ഇറങ്ങുകയും കാറിലുള്ളവരെ പുറത്തെടുക്കുകയുമായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് നടിയെയും യാത്രക്കാരെയും രക്ഷപ്പെടുത്തിയത്.
ആമിർ ഖാൻ നായകനായ ദംഗല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പണം വാരിയ സിനിമയാണ് . ഈ സിനിമയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ദേശീയ അവാർഡ് സൈറക്ക് ലഭിച്ചിരുന്നു.

Summary: Zaira Wasim, a Kashmiri actor who was seen in Aamir Khan's blockbuster movie "Dangal", was miraculously rescued by locals here after her car fell into the Dal Lake on Thursday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.