ബോളിവുഡ് നടി സൈറ വസിം അഭിനയം അവസാനിപ്പിക്കുന്നു; വെള്ളിത്തിരയിലെ ജീവിതം മതത്തെയും വിശ്വാസത്തെയും ബാധിച്ചു, സിനിമാലോകത്തെ സ്‌നേഹവും പിന്തുണയും തന്നെ അജ്ഞതയിലേക്ക് നയിച്ചെന്നും ദേശീയ പുരസ്‌കാര ജേതാവ്, സൈറ വസിം മനസ്സു തുറന്നത് ഫേസ്ബുക്ക് കുറിപ്പിലൂടെ

 


മുംബൈ: (www.kvartha.com 30.06.2019) സിനിമാ അഭിനയം നിര്‍ത്താനൊരുങ്ങി ദേശീയ പുരസ്‌കാര ജേതാവും ബോളിവുഡ് നടിയുമായ സൈറ വസിം. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സിനിമാലോകത്തെ സ്‌നേഹവും പിന്തുണയും തന്നെ അജ്ഞതയിലേക്ക് നയിച്ചെന്നും സൈറ വസിം പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തതെന്നും സൈറ പറഞ്ഞു.

ബോളിവുഡ് നടി സൈറ വസിം അഭിനയം അവസാനിപ്പിക്കുന്നു; വെള്ളിത്തിരയിലെ ജീവിതം മതത്തെയും വിശ്വാസത്തെയും ബാധിച്ചു, സിനിമാലോകത്തെ സ്‌നേഹവും പിന്തുണയും തന്നെ അജ്ഞതയിലേക്ക് നയിച്ചെന്നും ദേശീയ പുരസ്‌കാര ജേതാവ്, സൈറ വസിം മനസ്സു തുറന്നത് ഫേസ്ബുക്ക് കുറിപ്പിലൂടെ

ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് സിനിമാലോകത്ത് നിന്ന് വിട്ടുനില്‍ക്കുന്നതായി സൈറ അറിയിച്ചത്. അഞ്ചു വര്‍ഷം നീണ്ട തന്റെ അഭിനയ കരിയറിലൂടെ ബോളിവുഡില്‍ ശ്രദ്ധേയമായ സ്ഥാനമാണ് അവര്‍ സ്വന്തമാക്കിയത്. പതിനെട്ടു വയസ് മാത്രം പ്രായമുള്ള സൈറ വസിം ജമ്മു കാശ്മീര്‍ സ്വദേശിയാണ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ നിരവധി ആരാധകരും സിനിമാലോകത്തെ പ്രമുഖരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. മുഫ്തി ഇസ്മയില്‍ മെങ്ക്, ഖുഷ്ബു കപൂര്‍ തുടങ്ങിയവര്‍ സൈറക്ക് മാനസിക പിന്തുണ അറിയിച്ചു.

ബോളിവുഡ് തനിക്കു പ്രതാപവും പ്രശസ്തിയും നേടിത്തന്നു. എന്നാല്‍ ആ പ്രശസ്തിയില്‍ താന്‍ സന്തോഷവതിയല്ല. ഒരുപാടു സ്‌നേഹവും പിന്തുണയും സിനിമാലോകത്തുനിന്നു ലഭിച്ചു. എന്നാല്‍ അത് തന്നെ അജ്ഞതയിലേക്കു നയിച്ചെന്നും സൈറ പറയുന്നു. ബോധപൂര്‍വമല്ലാതെ താന്‍ വിശ്വാസത്തില്‍നിന്ന് അകന്നെന്നും തന്റെ മതവുമായും അള്ളാഹുവുമായുള്ള തന്റെ ബന്ധത്തിന് അഭിനയം ഭീഷണിയായെന്നും സൈറ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ജീവിതത്തില്‍നിന്ന് എല്ലാ അനുഗ്രഹങ്ങളും നഷ്ടപ്പെട്ടെന്നും അള്ളാഹുവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് തന്നെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്നും സൈറ ഫേസ്ബുക്കില്‍ എഴുതി.


നിതേഷ് തിവാരിയുടെ ദംഗലിലൂടെയാണ് സൈറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ അവര്‍ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് സൈറയ്ക്കു ലഭിച്ചു. രണ്ടാം ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ അഭിനയത്തിനു മികച്ച നടിക്കുമുള്ള ജൂറി പരാമര്‍ശം സൈറ സ്വന്തമാക്കി. സൈറ അഭിനയിച്ച ദി സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങവെയാണ് അഭിനയരംഗത്തുനിന്നു നടി വിടവാങ്ങല്‍ പ്രഖ്യാപിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  National, News, Cinema, Entertainment, Bollywood, Actress, Facebook, Religion, Award, Winner, Dangal Actor Zaira Wasim Quits Bollywood, Says Relationship With Religion Was Threatened
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia