തന്റെ കരിയറും ജീവിതവും തകര്‍ത്തത് സല്‍മാന്‍ ഖാന്‍ കുടുംബം; ഗുരുതര ആരോപണവുമായി ദബാങ് സിനിമയുടെ സംവിധായകന്‍ അഭിനവ് സിംഗ് കശ്യപ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 16.06.2020) തന്റെ കരിയറും ജീവിതവും തകര്‍ത്തത് സല്‍മാന്‍ ഖാന്‍ കുടുംബമെന്ന ഗുരുതര ആരോപണവുമായി ദബാങ് സിനിമയുടെ സംവിധായകന്‍ അഭിനവ് സിംഗ് കശ്യപ് രംഗത്ത്. ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സിനിമാ വ്യവസായത്തില്‍ നടക്കുന്ന ചില സത്യങ്ങളെ കുറിച്ച് സംവിധായകന്‍ തന്റെ പോസ്റ്റില്‍ പറയുന്നത്.

2010ല്‍ ദബാങ് ഇറക്കിയതിനു ശേഷം സല്‍മാന്‍ ഖാന്റെ കുടുംബം തന്റെ കരിയര്‍ തകര്‍ത്തു എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിക്കുന്നത്. പരിഹാസവും ബുള്ളിയിംഗും തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു എന്നും അദ്ദേഹം പറയുന്നു.

തന്റെ കരിയറും ജീവിതവും തകര്‍ത്തത് സല്‍മാന്‍ ഖാന്‍ കുടുംബം; ഗുരുതര ആരോപണവുമായി ദബാങ് സിനിമയുടെ സംവിധായകന്‍ അഭിനവ് സിംഗ് കശ്യപ്

''ദബാങ് 2 സംവിധാനം ചെയ്യുന്നതില്‍ നിന്ന് ഞാന്‍ പിന്മാറിയതിനു പിന്നില്‍ (സല്‍മാന്റെ സഹോദരന്‍) അര്‍ബാസ് ഖാനാണ്. (സല്‍മാന്റെ മറ്റൊരു സഹോദരന്‍) സൊഹൈല്‍ ഖാനുമായി ചേര്‍ന്ന് അവര്‍ എന്റെ കരിയര്‍ നിയന്ത്രണത്തിലാക്കാനും എന്നെ പരിഹസിക്കാനും തുടങ്ങി. എന്റെ രണ്ടാമത്തെ പ്രൊജക്ട് അര്‍ബാസ് ഖാനാണ് തകര്‍ത്തത്.

അഷ്ടവിനായക് സിനിമയുടെ തലവന്‍ രാജ് മെഹ്തയെ ഫോണില്‍ വിളിച്ച് ഞാനുമായി സിനിമ ചെയ്യരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തി. അതേ തുടര്‍ന്ന് അഷ്ടവിനായകിനു പണം തിരികെ നല്‍കി വയാകോമിനെ സമീപിച്ചു. അപ്പോഴും അവര്‍ അത് തന്നെ ചെയ്തു. വയാകോം സി ഇ ഒ വിക്രം മല്‍ഹോത്രയെ വിളിച്ച് ഭീഷണിപ്പെടുത്തിയത് സൊഹൈല്‍ ഖാന്‍ ആയിരുന്നു. അവര്‍ക്കും പണം തിരികെ നല്‍കി. തുടര്‍ന്ന് റിലയന്‍സ് എന്റെ രക്ഷക്കെത്തുകയും ബേഷരം എന്ന ചിത്രം ഞാന്‍ പുറത്തിറക്കുകയും ചെയ്തു.''അഭിനവ് പറയുന്നു.

സല്‍മാന്റെ കുടുംബം തന്റെ ഭാര്യയെയും മറ്റ് കുടുംബക്കാരായ സ്ത്രീകളെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. അതുവഴി തന്റെ മാനസികാരോഗ്യം തകരുകയും 2017ല്‍ അത് തന്റെ വിവാഹമോചനത്തിലേക്ക് വഴി തെളിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ പരാജയപ്പെടില്ലെന്നും അദ്ദേഹം പറയുന്നു.



 Keywords:  Dabangg director Abhinav Singh says Salman Khan's family sabotaged his projects, Mumbai, News, Salman Khan, Family, Allegation, Bollywood, Actor, Director, Facebook, Post, Cinema, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia