ഡി - സിനിമാസ്: ദിലീപ് ഭൂമി കൈയ്യേറിയതിനെക്കുറിച്ച് അ്ന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം
Jul 15, 2017, 15:35 IST
തിരുവനന്തപുരം: (wwwkvartha.com 15/07/2017) അന്തരിച്ച നടന് കലാഭവന്‍ മണിയുമായി ചേര്‍ന്ന് ചാലക്കുടിയില്‍ നടന് ദിലീപ് തുടങ്ങിയ ഡി സിനിമാസ് എന്ന സിനിമാ സമുച്ചയത്തിനായി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഉത്തരവിട്ടു. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം കയ്യേറിയതെന്നായിരുന്നു ആരോപണം. മുമ്പ് ഇതില്‍ നടപടിയെടുക്കാന്‍ തുടങ്ങിയ ഭരണകൂടത്തെ രെു മന്ത്രി തടഞ്ഞതായും ആക്ഷേപമുണ്ട്.
കേരളം രൂപീകരിക്കുന്നതിന് മുമ്പ് തിരു - കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് സ്ഥലം ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായി നേരത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ട് മുക്കിയതാണെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നുചേര്‍ന്നതല്ല. സ്ഥലം വിഭജിച്ച് എട്ട് വ്യത്യസ്ത പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയാണ് ചെയ്തത്. ഈ ഭൂമി സംബന്ധിച്ച് പുനരന്വേഷണത്തിനു ലാന്‍ഡ് റവന്യു കമ്മിഷണര്‍ 2015ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാലിത് പിന്നീട് മരവിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kalabhavan Mani, Dileep, Cinema, Report, Minister, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.