വധഗൂഢാലോചനക്കേസില്‍ തെളിവ്: ദിലീപിന്റെ കാര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം
Apr 1, 2022, 19:15 IST
കൊച്ചി: (www.kvartha.com 01.04.2022) വധഗൂഢാലോചനക്കേസില്‍ തെളിവായി നടന്‍ ദിലീപിന്റെ കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയായിരുന്നു താരത്തിന്റെ സ്വിഫ്റ്റ് കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
2016 ഡിസംബര്‍ 26-ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്. ആലുവ ആര്‍ടി ഓഫിസില്‍ രെജിസ്റ്റര്‍ ചെയ്ത ഈ വാഹനമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കസ്റ്റഡിയിലെടുത്തെങ്കിലും ഓടിക്കാന്‍ കഴിയാത്ത നിലയിലുള്ള വാഹനം പിന്നീട് ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. ആവശ്യപ്പെടുന്ന സമയത്ത് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം കാര്‍ ദിലീപിന് കൈമാറിയത്.
ആലുവയിലെ വീട്ടില്‍നിന്ന് പോകുന്നവഴി പള്‍സര്‍ സുനിയെ ബസ് സ്റ്റോപ്പിലിറക്കാന്‍ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇവര്‍ പോയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയിലുണ്ട്.
Keywords: Crime Branch take into custody Dileep's car that was reportedly used by Pulsar Suni, Kochi, News, Cinema, Dileep, Cine Actor, Custody, Car, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.