യേ ദില്‍ ഹൈ മുശ്കില്‍ കാണാന്‍ ഷാരൂഖ് തിയേറ്ററിലെത്തിയപ്പോള്‍ പടക്കം പൊട്ടി; ബോംബെന്ന് കരുതി ആളുകള്‍ ചിതറി ഓടി

 


(www.kvartha.com 01.11.2016) കരണ്‍ജോഹറിന്റെ പുതിയ ചിത്രമായ യേ ദില്‍ ഹൈ മുശ്കില്‍ കാണാന്‍ ഷാരൂഖ് അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയപ്പോള്‍ പടക്കം പൊട്ടി. ബോംബാണെന്ന് കരുതി ആളുകള്‍ തിയേറ്ററില്‍ നിന്നും ചിതറി ഓടി. കഴിഞ്ഞ വെള്ളിയാഴ്ച മലേഗാണ്‍ ഉപ്ക്കാര്‍ തീയറ്ററില്‍ ആണ് സംഭവം.

സൂപ്പര്‍താരം സിനിമ കാണാനെത്തുമ്പോള്‍ തീയറ്ററിനുള്ളില്‍ ആരാധകരുടെ കൈകൊട്ടും വിസിലടിയും ആര്‍പ്പുവിളിയെല്ലാം സാധാരണമാണ്. എന്നാല്‍ ഷാരൂഖ് എത്തുമ്പോള്‍ സംഭവിച്ചത് ആരാധകരുടെ കരിമരുന്ന് പ്രയോഗമായിരുന്നു. പൂത്തിരി കത്തിച്ചിതറിയതിന് പിന്നലെ നാലുഭാഗത്തുനിന്നും പടക്കത്തിന്റെ ശബ്ദവും തീയും പുകയുമൊക്കെ വന്നു. ഇതോടെ സിനിമ കാണാനെത്തിയവര്‍ തീയറ്ററിനുള്ളില്‍ പരിഭ്രമത്തോടെ നിലവിളിച്ചുകൊണ്ട് ചിതറിയോടി.

സ്‌ഫോടനം ആണെന്നാണ് ഭൂരിഭാഗം പേരും കരുതിയത്. സംഭവം നടക്കുമ്പോള്‍ 900
യേ ദില്‍ ഹൈ മുശ്കില്‍ കാണാന്‍ ഷാരൂഖ് തിയേറ്ററിലെത്തിയപ്പോള്‍ പടക്കം പൊട്ടി; ബോംബെന്ന് കരുതി ആളുകള്‍ ചിതറി ഓടി
പേരായിരുന്നു തീയറ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 400 ഓളം പേര്‍ തീയറ്ററില്‍ നിന്നും ഇറങ്ങിയോടി. തീയറ്ററില്‍ ചിലയിടങ്ങളില്‍ തീ പടരുകയും ചെയ്തു. തുടര്‍ന്ന് സിനിമ പത്തു മിനിറ്റോളം നിര്‍ത്തി വെച്ചു.

ചിലര്‍ തീയറ്റര്‍ അധികൃതരോട് തങ്ങളുടെ പണം മടക്കിത്തരാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്. സിനിമയില്‍ ഐശ്വര്യാറായിയുടെ മുന്‍ ഭര്‍ത്താവായാണ് ഷാരൂഖ് എത്തുന്നത്.

Keywords:  Crackers burst inside theatre during SRK's cameo in ADHM, chaos ensues, Aishwarya Rai, Cinema, Cine Actor, Theater, Blast, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia