ഭീഷ്മപര്‍വത്തിലെ മൈക്കിളപ്പന്റെ 'ചാമ്പിക്കോ' സ്റ്റൈലില്‍ പി ജയരാജനും സംഘവും, വീഡിയോ
Mar 31, 2022, 12:53 IST
കണ്ണൂര്‍: (www.kvartha.com 31.03.2022) ഭീഷ്മപര്‍വത്തിലെ 'ചാമ്പിക്കോ' സ്റ്റൈലില്‍ പി ജയരാജനും പാര്‍ടി പ്രവര്‍ത്തകരും. അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിലെ മൈക്കിളപ്പന്റെ സ്റ്റൈലിലാണ് സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജനും സംഘവും ഫോടോ ഷൂടെടുത്തത്.
ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആണ് ഫോടോ ഷൂടിന്റെ വിഡിയോ 'തലൈവര്‍' എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. 20 ഓളം പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് 'മൈക്കളപ്പന്‍' ആയി ജയരാജന്‍ വീഡിയോയിലെത്തുന്നത്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പലരും 'ചാമ്പിക്കോ' സ്റ്റൈല്‍ അനുകരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലാകെ ഇപ്പോള്‍ വൈറലാണ് 'ചാമ്പിക്കോ' ഫോടോ സെഷന്‍. അധ്യാപകര്‍ മുതല്‍ എംഎല്‍എമാര്‍ വരെ 'ചാമ്പിക്കോ' ട്രെന്‍ഡിങ് ഫോടോയിലുണ്ട്.
അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കളപ്പനായെത്തുന്ന മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ് ഫോടോ എടുക്കുന്ന രംഗത്തിലെ 'ചാമ്പിക്കോ' എന്ന ഡയലോഗും ട്രെന്‍ഡിങ്ങാണ്. സ്റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും മാസ്മരിക പശ്ചാത്തല സംഗീതവും കൊണ്ട് അമല്‍ നീരദ് സൃഷ്ടിച്ച രംഗം അതേ രീതിയില്‍ റീ ക്രിയേറ്റ് ചെയ്യാനാണ് പലരും മത്സരിക്കുന്നത്.
Keywords: News, Kerala, State, Kannur, Cinema, Politics, Entertainment, P Jayarajan, Party, Facebook, Social-Media, CPM Leader P Jayarajan with Bheeshmaparvam model Chambikko style, Video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.