ശ്രീനിവാസന്‍ പഴയ എബിവിപിക്കാരന്‍; കൃത്യമായ രാഷ്ട്രീയ നിലപാടില്ലാത്തയാള്‍; ട്വന്റി-20 യില്‍ ചേര്‍ന്ന താരത്തെ പരിഹസിച്ച് പി ജയരാജന്‍
Mar 9, 2021, 16:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 09.03.2021) ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടി വിമന്‍ ഓണ്‍ വീല്‍സിലാണ് ജയരാജന്‍ ശ്രീനിവാസനെ കുറ്റപ്പെടുത്തി സംസാരിച്ചത്. രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കുന്ന ആളല്ല നടന്‍ ശ്രീനിവസാനെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസന്‍. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പില്‍കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായും സഹകരിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. അതേ സമയം ശ്രീനിവാസന്റെ അഭിനയത്തില്‍ തനിക്ക് നല്ല അഭിപ്രായമാണ്. അത് ആസ്വദിക്കാറുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസനെ മാത്രമല്ല, ട്വന്റി-20യേയും അദ്ദേഹം വിമര്‍ശിച്ചു. ട്വന്റി-20യുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
Keywords: CPM leader P Jayarajan against actor Sreenivasan and Twenty 20, Kannur, News, Politics, CPM, Actor, Cinema, Criticism, Kerala.
Keywords: CPM leader P Jayarajan against actor Sreenivasan and Twenty 20, Kannur, News, Politics, CPM, Actor, Cinema, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.