സിനിമയിലെ സൂപെര്‍ ഹീറോ വെറും 'റീല്‍ ഹീറോ' ആയി മാറരുത്; നടന്‍ വിജയിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈകോടതി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 13.07.2021) ഇന്‍ഗ്ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് നടന്‍ വിജയ് സമര്‍പിച്ച ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളി. വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇതു രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Aster_MIMS

സിനിമയിലെ സൂപെര്‍ ഹീറോ വെറും 'റീല്‍ ഹീറോ' ആയി മാറരുത്; നടന്‍ വിജയിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈകോടതി

സിനിമയിലെ സൂപെര്‍ ഹീറോ വെറും 'റീല്‍ ഹീറോ' ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങള്‍ക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്റെ ഉത്തരവില്‍ പറയുന്നു.

ഇന്‍ഗ്ലന്‍ഡില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു.

Keywords:  Court fines Thalapathy Vijay and orders him to pay it to Chief Minister, Chennai, News, Criticism, High Court, Cinema, Actor, Vijay, Tax and Savings, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia