'കൂള്‍ ലാല്‍ സര്‍'; മോഹന്‍ലാലിന്റെ പുത്തന്‍ ലുകിന് രസകരമായ കമന്റുമായി ശോഭന ; ലൈകടിച്ച് ആരാധകര്‍

 


ചെന്നൈ: (www.kvartha.com 02.12.2020) 'കൂള്‍ ലാല്‍ സര്‍'; മോഹന്‍ലാലിന്റെ പുത്തന്‍ ലുക്കിന് രസകരമായ കമന്റുമായി ശോഭന. സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങളോ പങ്കുവയ്ക്കാനായി മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ആയി സംവദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലാത്തതുകൊണ്ടു തന്നെ എല്ലാവര്‍ക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമാണ്. 

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹന്‍ലാലും ശോഭനയും. ഇരുവരും തമ്മില്‍ 37 വര്‍ഷത്തെ സുഹൃത്ബന്ധമാണുള്ളത്. 55 സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കകത്തെ സുഹൃത്തുക്കള്‍ മോഹന്‍ലാലിനെ ലാല്‍, ലാലേട്ടന്‍ എന്നൊക്കെ വിളിക്കുമ്പോള്‍ ലാല്‍ സര്‍ എന്നാണ് ശോഭന അദ്ദേഹത്തെ വിളിക്കുന്നത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ ശോഭനയുടെ കമന്റാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്. 'കൂള്‍ ലാല്‍ സര്‍'; മോഹന്‍ലാലിന്റെ പുത്തന്‍ ലുകിന് രസകരമായ കമന്റുമായി ശോഭന ; ലൈകടിച്ച് ആരാധകര്‍
സുന്ദരനായി കുറച്ചുകൂടി ചെറുപ്പമായ ലുക്കിലാണ് മോഹന്‍ലാല്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്. 'കൂള്‍ ലാല്‍ സര്‍' എന്നാണ് ചിത്രത്തിന് ശോഭനുടെ കമന്റ്. ശോഭനയുടെ കമന്റിന് ആരാധകര്‍ ലൈക്ക് നല്‍കി തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയാണ് ഫോട്ടോയെടുത്തിരിക്കുന്നത്.

Keywords:  'Cool Lal Sir'; Shobhana with an interesting comment on Mohanlal's new look, Chennai, News, Mohanlal, Actress, Social Media, Photo, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia