SWISS-TOWER 24/07/2023

67ലും ഒടുക്കത്തെ ഗ്ലാമര്‍; മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം പുറത്തായി

 


കൊച്ചി: (www.kvartha.com 11.09.2018) 67-ാം വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി പേഴ്‌സണല്‍ കുക്കായ ലെനീഷ് രംഗത്ത്. 'ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ', എന്ന് പല ഭാഗത്തുനിന്നും മമ്മൂട്ടിയോട് കാണുന്നവരൊക്കെ പറയാറുണ്ട്. എന്നാല്‍ അത്തരം സുഖിപ്പിക്കല്‍ ഇപ്പോള്‍ മമ്മൂക്കയ്ക്ക് തീരെ രസിക്കുന്നില്ലെന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.

പ്രായം 68ല്‍ എത്തി നില്‍ക്കുമ്പോഴും ഇപ്പോഴും നാല്‍പ്പതിന്റെ പ്രസരിപ്പാണ് താരത്തിന്. സൗന്ദര്യം നിലനിറുത്താന്‍ മമ്മൂക്കയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും അതിന്റെ രഹസ്യം എന്താണെന്നുമുള്ള ഏറെ കാലത്തെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കുക്ക് ലെനീഷ് എത്തിയിരിക്കുന്നത്.

 67ലും ഒടുക്കത്തെ ഗ്ലാമര്‍; മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം പുറത്തായി

ഭക്ഷണക്രമത്തിലുള്ള നിയന്ത്രണം തന്നെയാണ് മെഗാ സ്റ്റാറിന്റെ സൗന്ദര്യത്തിന് പിന്നിലെന്നാണ് ലെനീഷ് പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ലെനീഷ് മമ്മൂക്കയുടെ ഭക്ഷണ ക്രമം വെളിപ്പെടുത്തിയത്.

'ഓട്‌സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഒപ്പം പപ്പായയുടെ കഷ്ണങ്ങള്‍, മുട്ടയുടെ വെള്ള. തലേദിവസം വെള്ളത്തിലിട്ടുവച്ച് തൊലികളഞ്ഞ പത്ത് ബദാം. വെള്ളം തിളപ്പിച്ചശേഷം ഓട്‌സിട്ട് കഞ്ഞി കുറുകുമ്പോള്‍ ഇത്തിരി ഉപ്പിട്ട് വാങ്ങിവയ്ക്കണം.

ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്‌സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് പ്രധാന ഭക്ഷണം. കൂടെ തേങ്ങചേര്‍ത്ത മീന്‍കറി നിര്‍ബന്ധമാണ്. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീന്‍, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണെങ്കില്‍ നല്ലത്. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവച്ചാലും ഇഷ്ടമാണ്. ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്, കുരുമുളകുപൊടി വിതറിയ പച്ചക്കറി സാലഡ്.

വൈകുന്നേരം കാര്യമായി ഒന്നും കഴിക്കില്ല. ഇടയ്ക്ക് കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കും. രാത്രി ഗോതമ്പിന്റെയോ ഓട്‌സിന്റെയോ ദോശ. പരമാവധി മൂന്ന് ദോശ മാത്രമേ കഴിക്കൂ. ഒപ്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത നാടന്‍ ചിക്കന്‍ കറി. അതില്ലെങ്കില്‍ ചമ്മന്തിയായാലും മതി. ശേഷം മഷ്‌റൂം സൂപ്പ്.

ഭക്ഷണം ലൊക്കേഷനില്‍ ചെന്ന് കൊടുക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് മമ്മൂട്ടി. ഭക്ഷണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും ലിനീഷ് വ്യക്തമാക്കി. തുറുപ്പുഗുലാന്‍ എന്ന ചിത്രം മുതല്‍ ലിനീഷ് മമ്മൂട്ടിക്കൊപ്പമുണ്ട്.

Keywords: Cook Leneesh reveals beauty of Mammookka, Kochi, News, Cinema, Entertainment, Mammootty, Food, Kerala, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia