സാമൂതിരിയുടെ പടനായകനായി ലാലേട്ടനെത്തുന്നു, 16ാം നൂറ്റാണ്ടിലെ പറങ്കിപ്പട യുദ്ധം ആവിഷ്‌കരിച്ച് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' അടുത്ത മാര്‍ച്ച് 19ന് റിലീസ് ചെയ്യും
Oct 1, 2019, 23:18 IST
കൊച്ചി: (www.kvartha.com 01.10.2019) മോഹന്‍ലാല്‍ സാമൂതിരിയുടെ പടനായകനായി എത്തുന്ന 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' അടുത്ത മാര്‍ച്ച് 19ന് പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാല്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ റിലീസ് തീയതി അറിയിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനു പുറമേ മഞ്ജു വാര്യര്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം 16ാം നീറ്റാണ്ടിലെ പോര്‍ച്ചുഗീസ് യുദ്ധ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കമുള്ള ചിത്രങ്ങള്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പോര്‍ചുഗീസുകാരും സാമൂതിരിയുടെ നാവിക സേനയുടെ പടനായകനായ കുഞ്ഞാലിമരക്കാറും തമ്മിലുള്ള കിടിലന്‍ യുദ്ധരംഗങ്ങളും പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ തീരത്തെത്തിയ പോര്‍ചുഗീസുകാരെ ആദ്യമായി തടഞ്ഞത് കുഞ്ഞാലിമരക്കാരാണ്.
താരസമ്പന്നമായ ഈ ചിത്രം ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് കൂടുതലും ചിത്രീകരിച്ചത്. ഏറ്റവും വലിയ ബജറ്റില്‍ ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി നേടിയ ഈ ചിത്രം മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടി കഴിഞ്ഞു. ഒപ്പം എന്ന ത്രില്ലര്‍ ചിത്രത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാഹുബലിയുടെ കലാസംവിധാനം നിര്‍വഹിച്ച സാബു സിറിള്‍ ആണ് ഈ ചിത്രത്തിന്റെയും കലാസംവിധാനം കൈകാര്യം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റര്‍ടൈന്‍മെന്റ്‌സ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: Kerala, Kochi, News, film, Entertainment, Mohanlal, Cinema, Actor, Confirmed! Mohanlal starrer 'Marakkar Arabikadalinte: Simham' to release in March 2020

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.