SWISS-TOWER 24/07/2023

Innocent | 'ചികിത്സയില്‍ കഴിയുന്നത് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ'; നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com) വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Aster mims 04/11/2022

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡികല്‍ ബുളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 

Innocent | 'ചികിത്സയില്‍ കഴിയുന്നത് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ'; നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍


1972-ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് വെള്ളിത്തിരയില്‍ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും സവിശേഷതകളായി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍കാര്‍ അവാര്‍ഡും ഫിലിം ക്രിടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 

ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്കും അഭിനയത്തിലേക്കും ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു. 

Keywords: News, Kerala, State, Kochi, Actor, Cinema, Cine Actor, Health, Health & Fitness, Treatment, hospital, Innocent, Condition Of Malayalam Actor Innocent Still Serious
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia