മുതിര്‍ന്ന സംഗീതസംവിധായകന്‍ റാം ലക്ഷ്മണ്‍ അന്തരിച്ചു

 



ന്യൂഡെല്‍ഹി: (www.kvartha.com 22.05.2021) മുതിര്‍ന്ന സംഗീതസംവിധായകന്‍ റാം ലക്ഷ്മണ്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് നാഗ്പൂരിലെ വസതിയിലാണ് അന്ത്യം. ആറ് ദിവസം മുമ്പ് കോവിഡ് 19 വാക്‌സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരുന്നു. അന്ന്, വീട്ടിലെത്തിയ ഉടനെ, ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്ന റാം ലക്ഷ്മണ്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അന്തരിച്ചു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിജയ് പാട്ടീല്‍ എന്നാണ്. 

150 ലേറെ ചലചിത്രങ്ങളില്‍ റാം ലക്ഷ്മണന്‍ ഭാഗമായിട്ടുണ്ട്. നാല് പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിനുടമയാണ്. ഹം ആപ്‌കെ ഹെ കോന്‍, മേംനെ പ്യാര്‍ കിയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. തരാന, പത്ഥര്‍ കെ ഫൂല്‍, അന്‍മോല്‍,  ഹം സാത് സാത് ഹെ തുടങ്ങിയ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ ആസ്വാദക മനസില്‍ ഇടം പിടിച്ചു.

മുതിര്‍ന്ന സംഗീതസംവിധായകന്‍ റാം ലക്ഷ്മണ്‍ അന്തരിച്ചു


മുതിര്‍ന്ന ഗായികയായ ഭാരത രത്ന ലത മങ്കേഷ്‌കറും റാം ലക്ഷ്മണിന് ആദരാഞ്ജലി അര്‍പിച്ചു. റാം ലക്ഷ്മണന്റെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് കേള്‍ക്കുന്നതെന്നും ഞാനറിഞ്ഞ ഏറ്റവും നല്ല മനുഷ്യരിലൊരാളായിരുന്നു. ഒന്നിച്ച് അദ്ദേഹത്തോടൊപ്പം ജനപ്രിയമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നും ലത മങ്കേഷ്‌കര്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

Keywords:  News, National, India, New Delhi, Music Director, Death, Entertainment, Cinema, Composer Laxman of the Raam-Laxman duo passes away in Nagpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia