Complaint | പീഡന പരാതിയില്‍ സംവിധായകനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനും ബാലചന്ദ്രകുമാറിനുമെതിരെ ഡിജിപിക്ക് പരാതിയുമായി യുവതി; ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണം
Apr 20, 2022, 19:54 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടും സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനും ബാലചന്ദ്രകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി. പൊലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ബാലചന്ദ്രകുമാറിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തതുമാണ്.
പിന്നാലെ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി അത് പരിഗണിച്ചിട്ടില്ല. മാത്രമല്ല ബാലചന്ദ്രകുമാര്‍ ചാനല്‍ ചര്‍ചകളിലും മറ്റും സജീവമായി പങ്കെടുക്കുന്നുമുണ്ട്. എന്നിരുന്നാലും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്. സംവിധായകനില്‍ നിന്നും ഭീഷണിയുണ്ടെന്നും കേസില്‍ നിന്നും പിന്‍മാറാന്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Keywords: Woman complains DGP against police for not arresting Balachandra Kumar in assault case, Thiruvananthapuram, News, Complaint, Molestation, Police, Cinema, Director, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.