നടന്‍ വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന ട്വീറ്റ്; ഹിന്ദു മക്കള്‍ കചി നേതാവിനെതിരെ കേസ്

 



ചെന്നൈ: (www.kvartha.com 19.11.2021) വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ ഹിന്ദു മക്കള്‍ കചി നേതാവിനെതിരെ കേസ്. നടനെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് അര്‍ജുന്‍ സമ്പത്തിനെതിരെ കോയമ്പതൂര്‍ പൊലീസ് കേസെടുത്തത്. 

തേവര്‍ സമുദായത്തിന്റെ ഉന്നതനേതാവായിരുന്നു പാസുംപണ്‍ മുത്തുരാമലിംഗ തേവറിനെ അപമാനിച്ചെന്നാരോപിച്ചാണ് നടന്‍ വിജയ് സേതുപതിക്കെതിരെ അര്‍ജുന്‍ വിദ്വേഷ പ്രചരണം നടത്തിയത്. തേവര്‍ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര്‍ അയ്യയെ അധിക്ഷേപിച്ചെന്നാരോപിച്ച് നടനെതിരെ അര്‍ജുന്‍ സമ്പത്ത് വിവാദ ട്വീറ്റ് ചെയ്യുകയായിരുന്നു.

നടന്‍ വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന ട്വീറ്റ്; ഹിന്ദു മക്കള്‍ കചി നേതാവിനെതിരെ കേസ്


തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നുമല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചതെന്നാണ് ആരോപണം. എന്നാല്‍ നടന്‍ ഇങ്ങനെ പ്രതികരിച്ചതായി ഔദ്യോഗിക സ്ഥീരികരണം ഇല്ലായിരുന്നു.

സംഭവത്തില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ ഐ പി സി സെക്ഷന്‍ 504, 501(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords:  News, National, India, Chennai, Actor, Cine Actor, Cinema, Entertainment, Politics, Political party, Social Media, Twitter, Case, Complaint against Hindu group leader for instigating violence against actor Vijay Sethupathi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia