മലയാള സിനിമയില്‍ വീണ്ടും ലൈംഗിക ആരോപണം; ആരോപണം ഉയര്‍ന്നിരിക്കുന്നത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് വിനായകന് നേരെ

 


കൊച്ചി: (www.kvartha.com 03.06.2019) മലയാള സിനിമയില്‍ വീണ്ടും ലൈംഗിക ആരോപണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവു കൂടിയായ വിനായകന് നേരെയാണ് ഇത്തവണ ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഫോണിലൂടെ നടന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് ആരോപണം. മൃദുലദേവി ശശിധരന്‍ എന്ന യുവതിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.


'നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്,' എന്ന ആമുഖത്തോടെയാണ് മൃദുലദേവിയുടെ കുറിപ്പ്. ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു സംഭവം.

  മലയാള സിനിമയില്‍ വീണ്ടും ലൈംഗിക ആരോപണം; ആരോപണം ഉയര്‍ന്നിരിക്കുന്നത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് വിനായകന് നേരെ

'പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നു വിനായകന്‍ പറഞ്ഞതായി യുവതി ആരോപിക്കുന്നു. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുലദേവി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ദളിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമാണ് മൃദുലദേവി.

അതേസമയം, ജാതീയമായി വിനായകനെ അധിക്ഷേപിക്കുന്നതിനെ യുവതി അപലപിച്ചു. 'ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളുന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല. ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം,' യുവതി തന്റെ നിലപാടു വ്യക്തമാക്കി.

വിനായകനെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍ എന്ന സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണം.

കവര്‍ ചിത്രമായി അയ്യപ്പന്റെ ഫോട്ടോയും പ്രൊഫൈല്‍ ചിത്രമായി കാളിയുടെ ഫോട്ടോയും നല്‍കിയാണ് വിനായകന്‍ സൈബര്‍ ആക്രമണങ്ങളോടു പ്രതികരിച്ചത്. എന്നാല്‍, ലൈംഗികാരോപണത്തോട് ഇതുവരെ വിനായകന്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ മൃദുലദേവിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി.

മൃദുലദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗം:

'നടിക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നു പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കോള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പന്‍ കാണും. കാംപെയ്‌നില്‍ സജീവമായുണ്ടാവും.

അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളുന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ?'മൃദുലദേവി വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Complaint against  actor Vinayakan, Kochi, News, Cinema, Cine Actor, Cinema, Allegation, Facebook, Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia