ചികിത്സക്ക് ബുദ്ധിമുട്ടിയ വട വിൽപനക്കാരന് സിനിമാ നടന്റെ കൈത്താങ്ങ്, ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത സഹായ കുറിപ്പിന് നിമിഷങ്ങൾക്കുളിൽ മറുപടി ലഭിച്ചത് 1.5 ലക്ഷം
Jun 16, 2017, 10:53 IST
കോയമ്പത്തൂർ: (www.kvartha.com 16.06.2017) സോഷ്യൽ മീഡിയയുടെ സ്വാധീനം ഇന്ന് വളരെ വലുതാണ്. ആരുമറിയാതെ പോയിരുന്ന പല സംഭവങ്ങളും ഇന്ന് ലോകമറിയുന്നത് ഇത്തരം സാമൂഹിക മാധ്യമങ്ങൾ ഉള്ളതിനാലാണ്. അത്തരത്തിൽ ചികിത്സക്ക് ദുരിതമനുഭവിച്ചിരുന്ന വട വിൽപനക്കാരന് ഫെയ്‌സ്ബുക്ക് തുണയായിരിക്കുകയാണ്. അതിന് കാരണമായത് ഒരു സിനിമാ താരവും. കോയമ്പത്തൂർ സ്വദേശി ജാവേദ് ഖാന് (50) ആണ് നടനും സംവിധായകനുമായ അരവിന്ദന്റെ ഇടപെടൽ തുണയായിരിക്കുന്നത്.
ജാവേദിന്റെ കടയിൽ നിന്നും സ്ഥിരമായി വട കഴിക്കുന്ന ആളാണ് അരവിന്ദ്. രണ്ടാഴ്ചയോളം കട തുറക്കാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ജാവേദ് ആശുപത്രയിൽ ചികിത്സയിലാണെന്നും പ്രേമേഹ രോഗം കാരണം ഇയാളുടെ കാൽ മുറിച്ച് മാറ്റണമെന്ന് ഡോക്ടർ പറഞ്ഞതായും അറിയുന്നത്.
ചികിത്സക്കും നിത്യ ചിലവിനും പ്രയാസപ്പെട്ടിരുന്ന ജാവേദിന്റെയും കുടുംബത്തിന്റെയും അവസ്ഥ അരവിന്ദ് ഉടൻ തന്നെ ഫെയ്‌സ്ബുക്കിലിട്ടു. പോസ്റ്റുകൾ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പലരും സഹായവുമായെത്തി. ആശുപത്രി ചികിത്സക്ക് മാത്രമല്ല, പുതിയൊരു കട വാങ്ങാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം പണം ലഭിച്ചു.
തങ്ങളുടെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നതായി ഖാന്റെ ഭാര്യ ഫൈറോജാ പറഞ്ഞു. ഒരു പരിചയവുമില്ലാത്തവർ വരെ സഹായിച്ചത് ഒരിക്കലും മറക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങൾക്ക് കിട്ടിയ റമദാൻ സമ്മാനമാണിതെന്നായിരുന്നു ജാവേദിന്റെ പ്രതികരണം. പാലാക്കാട് സ്വാകര്യ ആശുപത്രിയിലുള്ള ഇരുവരും വൈകാതെ കോയമ്പത്തൂരിലേക്ക് തിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Social media has come to the aid of Javed Khan, a Coimbatore-based vada seller, who was suffering from diabetes and had to undergo a leg amputation, Times of India reported on Monday. The 50-year-old, who sells keema vada at Kottaimedu, received donations of up to Rs 1.5 lakh
ജാവേദിന്റെ കടയിൽ നിന്നും സ്ഥിരമായി വട കഴിക്കുന്ന ആളാണ് അരവിന്ദ്. രണ്ടാഴ്ചയോളം കട തുറക്കാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ജാവേദ് ആശുപത്രയിൽ ചികിത്സയിലാണെന്നും പ്രേമേഹ രോഗം കാരണം ഇയാളുടെ കാൽ മുറിച്ച് മാറ്റണമെന്ന് ഡോക്ടർ പറഞ്ഞതായും അറിയുന്നത്.
ചികിത്സക്കും നിത്യ ചിലവിനും പ്രയാസപ്പെട്ടിരുന്ന ജാവേദിന്റെയും കുടുംബത്തിന്റെയും അവസ്ഥ അരവിന്ദ് ഉടൻ തന്നെ ഫെയ്‌സ്ബുക്കിലിട്ടു. പോസ്റ്റുകൾ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പലരും സഹായവുമായെത്തി. ആശുപത്രി ചികിത്സക്ക് മാത്രമല്ല, പുതിയൊരു കട വാങ്ങാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം പണം ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Social media has come to the aid of Javed Khan, a Coimbatore-based vada seller, who was suffering from diabetes and had to undergo a leg amputation, Times of India reported on Monday. The 50-year-old, who sells keema vada at Kottaimedu, received donations of up to Rs 1.5 lakh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.