അസുഖം ബാധിച്ച് അടുത്ത സുഹൃത്ത് മരിച്ചു; ലൈവില്‍ പൊട്ടിക്കരഞ്ഞ് സീരിയല്‍ താരം അമൃത നായര്‍

 


കൊച്ചി: (www.kvartha.com 22.05.2021) കോവിഡ് ബാധിച്ചു അടുത്ത സുഹൃത്ത് മരിച്ചതിന്റെ വേദന പങ്കുവച്ച് സീരിയല്‍ താരം അമൃത നായര്‍. കോവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നതെന്നും എന്നാല്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ ആഴം എത്രയാണെന്നു നമുക്ക് മനസ്സിലാകുകയെന്ന് അമൃത ലൈവ് വിഡിയോയില്‍ പറഞ്ഞു.

അസുഖം ബാധിച്ച് അടുത്ത സുഹൃത്ത് മരിച്ചു; ലൈവില്‍ പൊട്ടിക്കരഞ്ഞ് സീരിയല്‍ താരം അമൃത നായര്‍

ഞെട്ടിച്ച വാര്‍ത്തയ്‌ക്കൊപ്പം വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനാണ് അമൃത ലൈവില്‍ എത്തിയത്. 'തമിഴ് സിനിമയുടെ ഷൂട്ടിനായി പോയപ്പോള്‍ പരിചയപ്പെട്ടൊരു വ്യക്തിയാണ്. പുള്ളിക്കാരന്‍ മരിച്ചു. കോവിഡ് വാക്‌സിന്‍ എടുത്തിരുന്നു. വാക്‌സിന്‍ എടുത്തതിനുശേഷം അറ്റാക്ക് വന്നാണു പോയത്. എല്ലാവരും കെയര്‍ ചെയ്യുക.

എന്തെങ്കിലും സംഭവിച്ചാല്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തില്‍ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക. ആരൊക്കയൊണ് നഷ്ടമാകുക എന്നൊന്നും പറയാന്‍ പറ്റില്ല. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുക. വാക്‌സിന്‍ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കുക' അമൃത പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

Keywords:  Close friend dies of illness; Serial actress Amrita Nair bursts into tears live, Kochi, News, Television, Actress, Health, Health and Fitness, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia