വിമാനത്താവളത്തില്‍ എത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഉദ്യോഗസ്ഥരെ പ്രശംസിച്ച് ആരാധകര്‍; വിഡിയോ വൈറല്‍
Aug 20, 2021, 16:54 IST
മുംബൈ: (www.kvartha.com 20.08.2021) വിമാനത്താവളത്തിലെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാകാതെ മുഖത്തെ മാസ്‌ക് മാറ്റി വിമാനത്തിലേക്ക് കയറുകയായിരുന്ന സല്‍മാനെ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തുകയായിരുന്നു.
താരത്തെ കണ്ട് അമിതാവേശം കാണിക്കുന്ന ആരാധകരെയും ഉദ്യോഗസ്ഥന്‍ നിയന്ത്രിക്കുന്നുണ്ട്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പുതിയ ചിത്രം ടൈഗര്‍ 3 ന്റെ ഷൂടിങ്ങിനായി റഷ്യയിലേക്കുള്ള യാത്രയിലായിരുന്നു താരം.
വിമാനത്താവളത്തില്‍ എത്തിയ സല്‍മാനെ ഫോടോഗ്രാഫര്‍മാരും ആരാധകരും ചേര്‍ന്നാണ് സ്വീകരിച്ചത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്തരത്തില്‍ മുഖം നോക്കാതെ വേണം നടപടി സ്വീകരിക്കാന്‍ എന്നും ആരാധകര്‍ പറയുന്നുണ്ട്.
ടൈഗര്‍ 3ല്‍ നായികയാവുന്ന കത്രീന കൈഫും സല്‍മാനൊപ്പമുണ്ടായിരുന്നു. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
Keywords: CISF official stops Salman Khan outside the Mumbai airport, officer's unfazed attitude wins internet. Watch, Mumbai, News, Protection, Airport, Salman Khan ,Video, Cine Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.