അങ്ങനെ അക്കാര്യത്തിലും തീരുമാനമായി; സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ സിനിമാ തിയറ്ററുകള്‍ അടച്ചിടും
Mar 10, 2020, 16:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 10.03.2020) സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ സിനിമാ തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഈ കാലയളവില്‍ റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസുകളും നീട്ടിവയ്ക്കേണ്ടി വരും. ചൊവ്വാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സിനിമാ സംഘടനകള്‍ യോഗം ചേര്‍ന്നത്.
ഇതോടെ ഈ മാസം റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ പ്രിയദര്ശന് ചിത്രം 'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം', ഉണ്ണി ആറിന്റെ തിരക്കഥയില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കേണ്ടിവരും.
നേരത്തേ, മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി'ന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമായ 'മരക്കാര്‍' അഞ്ചു ഭാഷകളില്‍ 5000 സ്ക്രീനുകളില്‍ പുറത്തിറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മാര്‍ച്ച് 26നായിരുന്നു റിലീസ്.

16ന് വീണ്ടും ചേരുന്ന യോഗത്തില്‍ അതുവരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം മാര്‍ച്ചിനു ശേഷമുള്ള റിലീസുകളുടെ കാര്യത്തില്‍ അടക്കം തീരുമാനം എടുക്കും.
കൊറോണ വൈറസ് വ്യാപിക്കുമെന്ന ഭീതി പരന്നശേഷം തിയറ്ററുകളില്‍ ആളുകള്‍ എത്തുന്നത് കുറവാണ്. ഇത് മാളുകളിലെ തിയറ്ററുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തിയറ്ററുകളിലും ആളുകളില്ലാത്ത സാഹചര്യമുണ്ട്. തിയറ്ററുകള്‍ അടച്ചിടുന്നതിന് അതത് ജില്ലകളിലെ കലക്ടര്‍മാരുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
അല്ലെങ്കിലും സമൂഹം ഇത്രവലിയ അത്യാപത്ത് നേരിടുമ്പോള്‍ സിനിമാ സമൂഹവും അതിനോട് സഹകരിച്ചു മാത്രമേ നില്‍ക്കുകയുള്ളൂവെന്നും സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Keywords: Cinema threats in Kerala to remain closed till March 31 amid corona virus fears, Kochi, News, Trending, Health, Health & Fitness, Cinema, Released, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.