അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട മണിയന്‍പിള്ള രാജുവിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി
Jan 4, 2017, 09:30 IST
തിരുവനന്തപുരം: (www.kvartha.com 04/01/2017) സിനിമാ തര്‍ക്കത്തിന്റെ പേരില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയ ചലച്ചിത്രതാരം മണിയന്‍പിള്ള രാജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി.
ജയറാം ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം കുട്ടമ്പുഴയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ ശക്തമായി പ്രതികരിക്കണമെന്ന് മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി.
സിനിമാ തര്‍ക്കത്തില്‍ സിനിമാ ആസ്വാദകര്‍ കക്ഷിയല്ല. എന്നിട്ടും സ്വന്തം താത്പര്യസംരക്ഷണത്തിനായി താരങ്ങള്‍ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. സാമൂഹ്യപ്രതിബദ്ധതയുള്ള താരങ്ങള്‍ തന്നെ ആരാധകരെ കലാപത്തിനു പ്രേരിപ്പിക്കുന്നത് മൂല്യച്യുതിയാണ്.
മലയാള ഭാഷയുടെയും സിനിമാ പ്രേമികളുടെയും ചെലവില്‍ തര്‍ക്കത്തെ തങ്ങള്‍ക്കിഷ്ടമുള്ള വിധം തിരിച്ചുവിടാനാണ് മണിയന്‍പിള്ളയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ല. തര്‍ക്കം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇതിനായി ഹീനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് താരങ്ങള്‍ അവസാനിപ്പിക്കണം.
കലയെന്ന നിലയിലാണെങ്കില്‍ ഏതൊരു സിനിമയും കാണാന്‍ പ്രേക്ഷകന് അവസരമുണ്ടാകണം. മലയാള ഭാഷയെ സിനിമാ തര്‍ക്കവുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. ഭാഷയെയയും പ്രേക്ഷകരെയും തര്‍ക്കത്തില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താന്‍ തയ്യാറാകണം.
Keywords: Thiruvananthapuram, Cinema, Complaint, Police, Fans Association, investigation, Cinema strike; Complaint against Maniyanpilla Raju.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.