SWISS-TOWER 24/07/2023

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സിനിമാ ഷൂട്ടിംഗ്; ആവശ്യങ്ങള്‍ നിറവേറ്റാന്‍ എത്തിയ പൊതുജനം പെരുവഴിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 23.03.2018) കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സിനിമാ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എത്തിയ പൊതുജനം പെരുവഴിയിലായി. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് തന്നെ വിവിധ ആവശ്യങ്ങളുമായി ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയവര്‍ക്ക് ഷൂട്ടിംഗ് കാരണം ഉച്ചയായിട്ടും അകത്തുകയറാനാവാതെ പുറത്തുനില്‍ക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനു തൊട്ടുമുന്‍പുള്ള ആഴ്ചയിലെ പ്രവര്‍ത്തിദിവസം തന്നെ ജില്ലാ പഞ്ചായത്ത് ഓഫീസ് സിനിമാ ചിത്രീകരണത്തിനായി വിട്ടുനല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സിനിമാ ഷൂട്ടിംഗ്; ആവശ്യങ്ങള്‍ നിറവേറ്റാന്‍ എത്തിയ പൊതുജനം പെരുവഴിയില്‍

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷ' എന്ന സിനിമയുടെ ചിത്രീകരണമാണു കണ്ണൂരില്‍ നടക്കുന്നത്. ഒരു ദിവസത്തെ ചിത്രീകരണമാണു ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ളത്. ഇതിനായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും സിനിമാസംഘത്തിനു വിട്ടുനല്‍കി. എഞ്ചിനീയറിങ് വിഭാഗം ഒഴികെ ജില്ലാ പഞ്ചായത്തിലെ പ്രധാന ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്ന ഭാഗമാണു ചിത്രീകരണത്തിനായി നല്‍കിയത്.

ഇതോടെ വിവിധ ആവശ്യത്തിന് ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയവര്‍ നട്ടംതിരിഞ്ഞു. സിനിമാ ചിത്രീകരണത്തിന് അവധിദിവസം ഓഫീസ് അനുവദിച്ചാല്‍ പോരായിരുന്നോ എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema shooting at Kannur district Panchayat office, Kannur, News, Office, Protesters, Cinema, Entertainment, Holidays, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia