മാരക മയക്കുമരുന്നുമായി സിനിമ ജൂനിയര്‍ ആര്‍ടിസ്റ്റിനെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് സംഘം
Mar 10, 2022, 08:04 IST
കൊല്ലം: (www.kvartha.com 10.03.2022) മാരക മയക്കുമരുന്നുമായി സിനിമ ജൂനിയര്‍ ആര്‍ടിസ്റ്റിനെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് സംഘം. നഷീബ് എന്ന സിനിമ സീരിയല്‍ ജൂനിയര്‍ ആര്‍ടിസ്റ്റാണ് പിടിയിലായത്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമിഷണര്‍ വി റോബര്‍ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഷാഡോ സംഘമാണ് നഷീബിനെ പിടികൂടിയത്.
സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. ഇയാളില്‍നിന്ന് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച ബൈകും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
നഷീബ് സിനിമകളിലും ഷോര്‍ട് ഫിലിമുകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് എക്‌സൈസ് പറയുന്നത്. മരുന്ന് എറണാകുളത്തുള്ള ലഹരി മാഫിയകളില്‍ നിന്ന് വാങ്ങി കൊല്ലത്തുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വില്‍പന നടത്തി വരികയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി എക്‌സൈസ് അറിയിച്ചു.
ഷാഡോ ടീം അംഗങ്ങള്‍ ആയ പ്രിവന്റീവ് ഓഫിസര്‍ എം മനോജ് ലാല്‍, ബിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, അജിത്ത്, നിഥിന്‍, ജൂലിയന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ശാലിനി എന്നിവരാണ് അന്വേഷണത്തില്‍ പങ്കെടുത്തത്. കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കൊല്ലം ഡപ്യൂടി എക്‌സൈസ് കമിഷണര്‍ ബി സുരേഷ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.