SWISS-TOWER 24/07/2023

ഭാര്യയ്‌ക്കൊപ്പം കാറില്‍ പോകുകയായിരുന്ന യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 07.08.2019) ഭാര്യയ്‌ക്കൊപ്പം കാറില്‍ പോകുകയായിരുന്ന യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. യുവസംവിധായകന്‍ നിഷാദ് ഹസനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.


തൃശൂര്‍ പാവറട്ടിയില്‍വച്ച് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് നിഷാദിന്റെ പരാതിയില്‍ പറയുന്നത്. 'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. നിഷാദിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി സൂചനയുണ്ട്.

 ഭാര്യയ്‌ക്കൊപ്പം കാറില്‍ പോകുകയായിരുന്ന യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

ഭാര്യയ്‌ക്കൊപ്പം പോകുമ്പോള്‍ ബുധനാഴ്ച പുലര്‍ച്ചെയാണു സംഭവം. നിഷാദിന്റെ ഭാര്യയ്ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയില്‍ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി. മുഖംമൂടി വച്ച് വന്ന ഒരു സംഘം ആളുകളാണ് നിഷാദിനെ തട്ടികൊണ്ടു പോയതെന്ന് പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema director and wife attacked, Thrissur, News, Director, Cinema, Attack, Police, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia