Movie Review | 'സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ'; ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ്റ്

 


/ ഡോണൽ മുവാറ്റുപുഴ

(KVARTHA)
കലാഭവൻ ഷാജോൺ നായകനായ 'സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ' വലിയ ബഹളൊന്നും ഇല്ലാതെ റിലീസ് ആയിരിക്കുകയാണ്. ത്രില്ലർ സിനിമകൾ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ്റ് തന്നെ ആണ് ഈ സിനിമ. കലാഭവൻ ഷാജോണിൻ്റെ മികച്ച അഭിനയം തന്നെയാണ് ഈ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. വില്ലൻ വേഷങ്ങളിലൂടെയും, കോമഡി വേശങ്ങളിലൂടെയും കഴിവ് തെളിയിച്ച ഷാജോണിൻ്റെ ഒരു ഗംഭീര വേഷം ആയിരുന്നൂ ഇതിലേ രാമചന്ദ്രൻ. റിട്ടയേർഡ് ആയ ഒരു ഒരു പോലീസുകാരനായി അത്രയും റിയലിസ്റ്റിക് ആയിട്ട് തന്നെ അദ്ദേഹം ചെയ്ത് വെച്ചിട്ടുണ്ട്. ചിത്രത്തിലേക്ക് വന്നാൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ.
  
Movie Review | 'സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ'; ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ്റ്

പേര് സൂചിപ്പിക്കും പോലെ റിട്ടയേർഡ് ആയ ഒരു എസ്ഐ ഒരു സിഐഡി ആവുന്നതും തെളിയിക്കപ്പെടാത്ത ഒരു കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതും കേസിന്റെ ചുരുളഴിക്കുന്നതും ആണ് കഥ. രാമചന്ദ്രൻ എന്ന പോലീസുകാരൻ അയാളുടെ 30 വർഷത്തിലേറെ നീണ്ടു നിന്ന സർവീസ് ജീവിതം അവസാനിപ്പിക്കുന്നടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. 'Once a Cop, Always a Cop' എന്ന ഒരു പ്രയോഗമുണ്ട്. അതുകൊണ്ട് ആവും അയാൾ സർവീസ് ജീവിതം അവസാനിപ്പിച്ചിട്ടും സുഹൃത്തായ അഡ്വക്കേറ്റിന്റെ പ്രേരണയാൽ പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി തുടങ്ങുന്നത്. പിന്നീട് വരുന്ന കൊലപാതക കേസിന്റെ അന്വേഷണവുമാണ് സിനിമ പറയുന്നത്.

ചെറിയ ബഡ്ജറ്റിൽ അത്യാവശ്യം മികച്ച ഒരു ത്രില്ലെർ അനുഭവം ആണ് സിനിമ തരുന്നത്. പുതുമുഖ സംവിധായകന്റ യാതൊരു ചടപ്പുകളും ഇല്ലാതെ സനൂപ് സത്യൻ കയ്യടക്കത്തോടെ സിനിമയെ സമീപിച്ചിട്ടുണ്ട് എന്ന് സത്യസന്ധമായി പറയാൻ സാധിക്കും. ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ആ കഥാപാത്രത്തിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും കേസ് അന്വേഷണത്തിനുള്ള വൈദഗ്ധ്യവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വിരമിക്കലിനുശേഷം വീട്ടിൽ വിരസത അനുഭവിക്കുന്ന രാമചന്ദ്രന്റെ മാനസിക സംഘർഷങ്ങളെ മനോഹരമാക്കാൻ ഷാജോണിനും സാധിച്ചു.
  
Movie Review | 'സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ'; ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ്റ്

ത്രില്ലർ സിനിമകളിൽ കണ്ടു വരുന്ന ഫോർമാറ്റ് തന്നെ ആണ് ഈ ചിത്രവും അവലംബിക്കുന്നതെങ്കിലും കാഴ്ചക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. ‘അടുത്തത് എന്ത്’ എന്ന് പ്രേക്ഷകന് തോന്നിക്കും വിധം ക്യൂരിയോസിറ്റി ഉണ്ടാക്കാനും ചിത്രത്തിനാവുന്നുണ്ട്. ഇഷ്ടപെട്ട മറ്റൊരു കാര്യം ചിത്രത്തിന്റെ ക്ലൈമാക്സ് ആണ്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരാൾ തന്നെ ആണ് ചിത്രത്തിൽ പ്രതിയായി എത്തുന്നത്. ചിത്രത്തിൽ എടുത്തു പറയേണ്ട പ്രകടനമായി അനുഭവപ്പെടുന്നത് നായകനായ ഷാജോണിന്റെ തന്നെയാണ്. ഷാജോൺ കഥാപാത്രം ദൃശ്യത്തിലെ സഹദേവനിൽ നിന്നും രാമചന്ദ്രലേക്കുള്ള ദൂരം വളരെ വലുതാണ്. കൂടാതെ പ്രധാന കഥാപാത്രങ്ങളായി എത്തിയ അനുമോൾ, ബൈജു, സുധീർ കരമന, അസീസ് നെടുമങ്ങാട് എന്നിവരും അവരുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്.

ഇതിൽ ബിജിഎം ഒക്കെ വളരെ നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട്. സിനിമക്ക് ഒപ്പം നിൽക്കുന്ന ബിജിഎം കൊള്ളാം. ചെറിയ കാസ്റ്റിലും ചെറിയ ബഡ്ജറ്റിലും ഇത്രക്ക് ക്വാളിറ്റി ഉള്ളൊരു സിനിമ ഉണ്ടാക്കിയോ എന്ന് ഈ സിനിമ കാണുമ്പോൾ പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം. വലിയ താര നിരയോ അണിയറയിൽ അധികവും പരിചിതമല്ലാത്ത പേരുകളും ആയതുകൊണ്ടാണോ എന്നും അറിയില്ല. ഈ നല്ല സിനിമയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നുണ്ടോ എന്നൊരു സംശയവും ഉണ്ട്. ഈ സിനിമയെപ്പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ കണ്ടിരിക്കാൻ കഴിയുന്ന മികച്ച ത്രില്ലർ മൂവി.

Keywords: Article, Entertainment, Cinema, CID Ramachandran Retd. SI Review.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia