സി ഐ എ: ദുല്‍ഖറിനേയും വെറുതേ വിട്ടില്ല, കിട്ടിയത് മുട്ടന്‍ പണി

 


തിരുവനന്തപുരം:(www.kvartha.com 09.05.2017) അവര്‍ മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനേയും വെറുതേ വിട്ടില്ല. ദുല്‍ഖറിന്റെ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രം സി ഐ എ (കോമ്രേഡ് ഇന്‍ അമേരിക്ക)' യെയാണ് വ്യാജന്മാര്‍ അവസാനം പിടികൂടിയിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങല്‍ക്കകം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലെത്തി.

പ്രമുഖ ടോറന്റ് സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്നെ ചിത്രം സൈറ്റില്‍ അപ്‌ലോഡ് ചെയ്തതായാണ് വിവരങ്ങള്‍. ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് സൈബര്‍ഡോം അറിയിച്ചത്. അണിയറ പ്രവര്‍ത്തകരും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അപ്‌ലോഡ് - ഡൗണ്‍ലോഡ് വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ നിയമനടപടിക്കരുങ്ങുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

സി ഐ എ: ദുല്‍ഖറിനേയും വെറുതേ വിട്ടില്ല, കിട്ടിയത് മുട്ടന്‍ പണി

നീണ്ട ഇടവേളയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സി ഐ എ തിയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് മുന്നേറുന്നത്. അമല്‍ നീരദും ദുല്‍ഖറും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. നേരത്തെ ബാഹുബലിയും ദ ഗ്രേറ്റ് ഫാദറും വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. ബാഹുബലിയുടെ എച്ച്ഡി പ്രിന്റ് വ്യാപകമായ പ്രചരിപ്പിക്കപ്പെട്ടത് പിന്നീട് സൈബര്‍ ഡോം ഇടപെട്ട് തടയുകയായിരുന്നു. എന്നാല്‍ വ്യാജന്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നാണ് വിവരം.

ബാഹുബലിയും സി ഐ എയും എല്ലാം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുമെന്ന് വ്യാജനിറക്കുന്ന പ്രമുഖ സൈറ്റുകള്‍ മുന്നറിയിപ്പ് നല്‍കിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ദുല്‍ഖര്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സുമടക്കം സിനിമയെ സ്‌നേഹിക്കുന്ന പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്ത് കൊണ്ടും വ്യാജനെ തടയാന്‍ ശ്രമിക്കണമെന്നും ഷയര്‍ ചെയ്യരുതെന്നും റിലീസിന് മുമ്പേ ഫാന്‍സ് അസോസിയേഷനുകള്‍ അറിയിച്ചിരുന്നു. പരാതി നല്‍കേണ്ട വിധവും ജില്ലാ അടിസ്ഥാനമാക്കിയുള്ള ആന്റി പൈറസി സെല്‍ ഫോണ്‍ നമ്പരുകളും ഇ മെയില്‍ ഐ ഡിയടക്കം സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സ് അസോസിയേഷനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് ഇപ്പോള്‍ ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പിടിക്കപ്പെടുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകാത്തതും ആന്റി പൈറസി സെല്ലിന്റെ അനാസ്ഥയും പുതിയ ചിത്രങ്ങളുടെ വ്യാജന്‍ ഇറക്കാന്‍ സഹായകമാകുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Trivandrum, Dulquar Salman, Cinema, Theater, Internet, Fake copy, Social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia