Christopher | സീതാറാം ത്രിമൂര്‍ത്തിയായി വിനയ് റായ്; മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനാകുന്ന 'ക്രിസ്റ്റഫര്‍' ക്യാരക്ടര്‍ പോസ്റ്റര്‍ ഇറങ്ങി
Dec 28, 2022, 12:03 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിനയ് റായ് അവതരിപ്പിക്കുന്ന സീതാറാം ത്രിമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടി ആണ് ക്രിസ്റ്റഫര്‍. വിനയ് റായ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിലാണ് അഭിനയിക്കുന്നത്.
'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫറില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത് ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രിസര് കൂടിയാണ് ചിത്രം. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ച് പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.
Keywords: News,Kerala,State,Kochi,Entertainment,Cinema,Mammootty,Social-Media,Poster, 'Christopher' Malayalam movie character poster out
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

