'ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്, ഇല്ലെങ്കില്‍ കാക്ക കൊത്തും': ലവ് ജിഹാദ് ആരോപണം കോടതികളും അന്വേഷണ ഏജന്‍സികളുമടക്കം തള്ളിയിട്ടും വിദ്വേഷ പ്രചാരണവുമായി സംവിധായകന്‍ അലി അക്ബര്‍, വിവാദ പോസ്റ്റ് പുതിയ സിനിമാ റിലീസാകാനിരിക്കെ
Apr 19, 2021, 15:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19.04.2021) ലവ് ജിഹാദ് വിഷമയത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍കാരോ കോണ്‍ഗ്രസോ ഒപ്പമുണ്ടാകില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിക്കണമെന്നുമാണ് അലി അക്ബര്‍ ഫേസ്ബുകില്‍ കുറിച്ചത്. തന്റെ പുതിയ സിനിമാ റിലീസാകാനിരിക്കെയാണ് വിവാദ പോസ്റ്റ്.
'ലവ് ജിഹാദില്‍ സര്‍കാര്‍ ഒപ്പമുണ്ടാകില്ല, കോണ്‍ഗ്രസ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. ഇല്ലെങ്കില്‍ കാക്ക കൊത്തും' - അലി അക്ബറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങിനെയാണ്.
സംഘ് പരിവാര്‍ സഹയാത്രികനായ അലി അക്ബര്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട് .പ്രണയങ്ങളെ സംശയ മുനയില്‍ നിര്‍ത്തുന്ന ലവ് ജിഹാദ് ആരോപണം ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും നിരന്തരം ആരോപിക്കുന്നതാണ്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
ലവ് ജിഹാദ് ആരോപണത്തില്‍ യാഥാര്‍ഥ്യമില്ലെന്ന് കോടതികളും അന്വേഷണ ഏജന്‍സികളുമടക്കം കണ്ടെത്തിയിട്ടും വിദ്വേഷ പ്രചാരകര്‍ ഇത് ഇടക്കിടെ ആവര്‍ത്തിക്കാറുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന ലവ് ജിഹാദ് പ്രചാരണം ബി ജെ പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നതിനാലാണ് സംഘ് പരിവാര്‍ സംഘടനകള്‍ ഈ ആരോപണം നിരന്തരം ഉന്നയിക്കുന്നത്.
1921-ലെ മലബാര്‍ കലാപത്തിന്റെ 100-ാം വാര്‍ഷികം പ്രമാണിച്ച് സമരനായകന്‍ വാരിയംകുന്നത്തിനെ കേന്ദ്ര കഥാപത്രമാക്കി ആഷിക് അബുവിന്റെ നേതൃത്വത്തില്‍ സിനിമ പ്രഖ്യാപിച്ചതിനെതിരെയും അലി അക്ബര്‍ രംഗത്തെത്തിയിരുന്നു.
'1921 പുഴ മുതല്‍ പുഴ വരെ' എന്ന പേരില്‍ വാരിയംകുന്നത്തിനെ വില്ലനായി അവതരിപ്പിച്ച് പ്രഖ്യാപിച്ച പുതിയ സിനിമ സംവിധാനം ചെയ്യുകയാണ് അലി അക്ബര്‍. പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു.
"ലവ് ജിഹാദ്" സർക്കാർ ഒപ്പമുണ്ടാകില്ല,കോൺഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാൽ നല്ലത്. കാക്ക കൊത്തും
Posted by Ali Akbar on Sunday, 18 April 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


