പുരസ്‌ക്കാരവേദിയില്‍ നടിയുടെ വസ്ത്രം കസേരയില്‍ കുരുങ്ങി; തെന്നിവീഴാന്‍ പോയ നടിക്ക് പിന്നീട് സംഭവിച്ചത്!

 


ലോസ്ആഞ്ചലസ്: (www.kvartha.com 25.02.2019) ഏതൊരു പുരസ്‌കാരവേദിയും പ്രേക്ഷകര്‍ക്ക് രസകരമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കുന്നത് പതിവാണ്. ഇത്തവണത്തെ ഓസ്‌കര്‍ വേദിയും അതിന് സാക്ഷിയായി.

 'ഒരു ചെറിയ കൈയബദ്ധം', അതു പറ്റിയതോ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ റെജിന കിംഗിനും. അവാര്‍ഡ് വാങ്ങാനായി വേദിയിലേക്ക് കയറുന്നതിനിടെ റെജീനയുടെ വസ്ത്രം കസേരയില്‍ കുടുങ്ങി പോവുകയായിരുന്നു. ഇതോടെ തെന്നിവീഴാന്‍ പോയ നടിയെ ഒപ്പമുണ്ടായിരുന്ന നടന്‍ ക്രിസ് ഇവന്‍സ് വീഴാതെ പിടിച്ചുനിര്‍ത്തുകയായിരുന്നു.

 പുരസ്‌ക്കാരവേദിയില്‍ നടിയുടെ വസ്ത്രം കസേരയില്‍ കുരുങ്ങി; തെന്നിവീഴാന്‍ പോയ നടിക്ക് പിന്നീട് സംഭവിച്ചത്!

റെജിനയെ കൈകളില്‍ താങ്ങി പിടിച്ച് വേദിയിലെ സ്റ്റെപ്പുകള്‍ കയറാന്‍ സഹായിച്ചതിനു ശേഷമായിരുന്നു ക്രിസ് തിരിച്ചിറങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

മനുഷ്യത്വത്തോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുമായി ഓസ്‌കാര്‍ വേദിയിലെ യഥാര്‍ത്ഥ ഹീറോ ആയത് ക്രിസ് ഇവന്‍സ് ആണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറഞ്ഞത്. ട്വിറ്റര്‍ പേജുകളിലൂടെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് റെജിനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chris Evans jumped up to help Regina King to the stage after she won the Oscar for a best-supporting-actress, and it melted viewers' hearts, America, Oscar, Award, Actress, Cinema, Entertainment, News, Trending, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia