ചിരഞ്ജീവി നായകനാകുന്ന ചിത്രം സെയ് റാ നരസിംഹ റെഡ്ഡി ഒരുങ്ങുന്നു; സ്വാതന്ത്യസമര സേനാനിയുടെ കഥ പറയാന്‍ ചെലവിടുന്നത് 250 കോടി, യുദ്ധ രംഗത്തിനു മാത്രം 55 കോടി, ചരിത്ര സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ ആരാധകര്‍
Aug 2, 2019, 19:22 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 02.08.2019) ചിരഞ്ജീവി നായകനാകുന്ന സ്വാതന്ത്യസമര സേനാനിയുടെ കഥ പറയുന്ന സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. പുതിയ ആക്ഷന്‍ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 200 കോടി ബജറ്റ് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ 250 കോടി ചെലവഴിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സെയ് റാ നരസിംഹ റെഡ്ഡി ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്.
ചരിത്ര സിനിമയായത് കൊണ്ടു തന്നെ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, film, Entertainment, Cinema, Actor, Actress, Hyderabad, Freedom, Chiranjeevi's New Film Sye Raa Narasimha Reddy comes coon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.