First Song | അജിത് നായകനായ 'തുനിവ്' ആദ്യ ഗാനത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ചെന്നൈ: (www.kvartha.com) ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് നായകനാകുന്ന 'തുനിവ്' ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച 'ചില്ല ചില്ല' എന്ന ഗാനം ഡിസംബര്‍ ഒമ്പതിനാണ് പുറത്തുവിടുക. പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 
Aster mims 04/11/2022

എച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ നിന്ന് ലഭിക്കുന്നത്. എച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 'തുനിവി'ന്റെ ഒടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയേറ്റര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്യുക. 

First Song | അജിത് നായകനായ 'തുനിവ്' ആദ്യ ഗാനത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു


'തുനിവി'നു ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപോര്‍ടുണ്ട്. സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 

Keywords:  News,National,India,chennai,Entertainment,Cinema,Song,Actor,Top-Headlines,Latest-News, Chilla Chilla, the first single from Thunivu, will be released on December 9
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia