പണമുണ്ടെന്ന് കരുതി ഇത്രയ്ക്ക് അഹങ്കാരമോ? സെയ്ഫ് അലി ഖാൻ, കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂറിന് പിതാവിന്റെ സമ്മാനം! ശിശു ദിനത്തിൽ ബോളിവുഡ് താരം മകന് പാരിതോഷികമായി നൽകിയത് 1.30 കോടിയുടെ എസ് ആർ ടി ജീപ്പ്

 


മുംബൈ: (www.kvartha.com 14.11.2017) രക്ഷിതാക്കൾ മക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മാനങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. പക്ഷെ ഇത്രയും ചെറിയ കുട്ടിക്ക് പിതാവ് നൽകിയ പാരിതോഷികമാണ് ഇപ്പോൾ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ - കരീന കപൂർ ദമ്പതികളുടെ പുത്രൻ തൈമൂറിന് ഒരു കോടി 30 ലക്ഷം രൂപ വിലയുള്ള എസ് ആർ ടി ജീപ്പാണ് ശിശു ദിന സമ്മാനമായി താരം നൽകിയത്.

തിങ്കളാഴ്ചയാണ് നടൻ ചുവന്ന കളറിലുള്ള എസ് ആർ ടി ജീപ്പ് വാങ്ങിയത്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തൈമൂറിന് ഈ കാർ കൂടുതൽ ഇഷ്ടമാകുമെന്ന് കരുതുന്നുവെന്നും അവന് സമ്മാനമായി നൽകുകയാണെന്നും വ്യക്തമാക്കി.

പണമുണ്ടെന്ന് കരുതി ഇത്രയ്ക്ക് അഹങ്കാരമോ? സെയ്ഫ് അലി ഖാൻ, കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂറിന് പിതാവിന്റെ സമ്മാനം! ശിശു ദിനത്തിൽ ബോളിവുഡ് താരം മകന് പാരിതോഷികമായി നൽകിയത് 1.30 കോടിയുടെ എസ് ആർ ടി ജീപ്പ്

അതേസമയം ഡിസംബർ 20 ന് തൈമൂർ ഒരു വയസ്സ് പൂർത്തിയാക്കും. മകന്റെ ജന്മദിനത്തോടനുബന്ധിച്ച് വലിയ പരിപാടികളാണ് ഒരുങ്ങുന്നതെന്ന് ബോളിവുഡിൽ നിന്ന് സംസാരമുണ്ടെങ്കിലും കുടുംബങ്ങൾ മാത്രം ഉൾപ്പെടുന്ന ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് കരീനയുടെ സഹോദരിയും നടിയുമായ കരിഷ്മ കപൂർ വ്യക്തമാക്കി.

Summary: Whether it is his specially designed nursery or designer clothes, Saif Ali Khan and Kareena Kapoor Khan's son Taimur is one pampered baby. Now, the tiny tot is the proud owner of a car worth Rs 1.30 crore!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia