'യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളിക്കളയുന്ന പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട്'; കുറ്റവാളിയുടെ മനസിന്റെ നേര്‍ക്കാഴ്ചയുമായി 'ചായക്കട' സിനിമയെത്തുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 14.04.2017) യാദൃശ്ചികം എന്ന് പറഞ്ഞ് നമ്മള്‍ തള്ളിക്കളയുന്ന പല കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട്. കുറ്റവാളിയുടെ മനസില്‍ കുറ്റകൃത്യം ജനിക്കുന്നതു മുതല്‍ കുറ്റകൃത്യം സംഭവിക്കുന്നതു വരെയുള്ള നേര്‍ക്കാഴ്ചയാണ് 'അയിഷാലീ പ്രൊഡക്ഷന്‍സ്' അവതരിപ്പിക്കുന്ന 'ചായക്കട' എന്ന സിനിമ.

'യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളിക്കളയുന്ന പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട്'; കുറ്റവാളിയുടെ മനസിന്റെ നേര്‍ക്കാഴ്ചയുമായി 'ചായക്കട' സിനിമയെത്തുന്നു

കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 16,513 കുറ്റകൃത്യങ്ങ ളാണ്. ഇതില്‍ 956 എണ്ണം സ്ത്രീകള്‍ക്കെതിരായ ബലാത്സംഗവും, മാനഭംഗവുമാണ്. 316 എണ്ണം കുട്ടികള്‍ക്കെതിരായ പീഡനങ്ങളുമാണ്. വീടിനകത്തും പുറത്തും കുറ്റവാളികള്‍, അധികാരസ്ഥാനങ്ങളിലും അഭയ കേന്ദ്രങ്ങളിലും കുറ്റവാളികള്‍. കുടുംബത്തിലെ ഒരംഗം ഇവരുടെ വലയില്‍ വീണാല്‍ അത് ആ കുടുംബത്തെ തന്നെ തകര്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രണയത്തിന്റെ മാസ്മരികതയും, കുടുംബബന്ധങ്ങളുടെ തീക്ഷ്ണതയും സമൂഹത്തിന്റെ ഇടപെടലുകളും കോര്‍ത്തിണക്കിയ പ്രമേയവുമായി 'ചായക്കട' വരുന്നത്.

'യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളിക്കളയുന്ന പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട്'; കുറ്റവാളിയുടെ മനസിന്റെ നേര്‍ക്കാഴ്ചയുമായി 'ചായക്കട' സിനിമയെത്തുന്നു

കെ പ്രദീപിന്റെ രചനയില്‍ വിനില്‍ വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം ഫാത്തിമാ മേരി. തമിഴില്‍ 'ആശൈ അലൈ പോലെ' എന്ന പേരിലും ഈ ചിത്രം പുറത്തിറങ്ങും. പക്ഷെ തമിഴിലും മലയാളത്തിലും വ്യത്യസ്ത ക്ലൈമാക്‌സുകളായിരിക്കും. ശബ്ദത്തിനും സംഗീതത്തിനും വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ സൗണ്ട് റെക്കോര്‍ഡിംഗ് എ എം സ്റ്റുഡിയോയിലാണ്. സോണി മ്യൂസിക്‌സ് ഗാനങ്ങള്‍ പുറത്തിറക്കും.



ബെന്‍, റോണിരാജ്, ആദം, സത്യ, അനസ്, ശാലിനി, ധന്യ, മാസൂം എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം പിന്റോ സെബാസ്റ്റ്യനും എഡിറ്റിംഗ് സുധീ ശശിധരനും നിര്‍വ്വഹിക്കുന്നു. സാന്‍ ഷണ്‍മുഖന്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. മാര്‍ട്ടിന്‍ ബേസില്‍, ജെഫിന്‍ ജോയ് എന്നിവര്‍ സഹസംവിധായകരുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാമ പ്രസാദും, എ എസ് ദിനേഷ് പിആര്‍ഒ യുമാണ്. സൗണ്ട് ഡിസൈന്‍ ആനന്ദ് കൃഷ്ണനും സ്റ്റില്‍സ് വിദ്യാശങ്കറും ചെയ്യുന്നു. കിരണ്‍, യാസിന്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Entertainment, Kerala, News,  Film, Cinema, Criminals, Stories, Chayakkada comes with real stories of criminals.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia